18 November Sunday

ഉരുൾപൊട്ടലിൽ മരിച്ചവർക്ക് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

ദേശമംഗലം പളളത്തുണ്ടായ ഉരുൾ പൊട്ടലിൽ മരിച്ചവർക്ക് നാടിന്റെ അന്ത്യാഞ്ജലി

ദേശമംഗലം 
പള്ളത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് നാടിന്റെ അന്ത്യാഞ്ജലി. വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 
പള്ളം കൊറ്റമ്പത്തൂർ കോളനി നിവാസി രഞ്ജിത്ത‌് (24), (33), ശിവദാസൻ (25), സജീവ്(36) എന്നിവരാണ് മരിച്ചത്. കോളനിയിലെ 108 പേരെയാണ് അപകടസാധ്യതയെത്തുടർന്ന് ബുധനാഴ്ച രാത്രിയോടെ പള്ളം ഗവ. എൽപി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. അവിടെനിന്നും വീടുകളിലേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. പോസ്റ്റ‌്മോർട്ടത്തിനുശേഷം വൈകിട്ട് അഞ്ചോടെ പള്ളം ഗവ. എൽ പി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. യു ആർ പ്രദീപ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ, ലോക്കൽ സെക്രട്ടറി എം സുകുമാരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം മഞ്ജുള, കെ കെ ബാബു, വൈസ് പ്രസിഡന്റ് എം സുലൈമാൻ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പി കെ മണി, കോൺഗ്രസ് നേതാവ് ഷാനവാസ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
പ്രധാന വാർത്തകൾ
Top