19 November Monday
എസ‌്എഫ‌്ഐ 24 മണിക്കൂർ ധർണ

മത തീവ്രവാദത്തിനെതിരെ മാനവികപ്രതിരോധത്തിന‌് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

മത തീവ്രവാദത്തിനെതിരെ എസ‌്എഫ‌്ഐ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ ധർണ എസ‌്എഫ‌്ഐ സംസ്ഥാന ജോ. സെക്രട്ടറി വി പി ശരത്ത‌്പ്രസാദ‌് ഉദ‌്ഘാടനം ചെയ്യുന്നു

 
തൃശൂർ
മത തീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം എന്ന മുദ്രാവാക്യമുയർത്തി എസ‌്എഫ‌്ഐ നേതൃത്വത്തിൽ നടത്തുന്ന  24 മണിക്കൂർ ധർണയിൽ നൂറുകണക്കിന‌് വിദ്യാർഥികൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിൽ പെട്ടവർ അണിചേർന്നു. ക്യാമ്പസുകളെ വർഗീയമുക്തമാക്കാൻ കരുത്തേകുന്നതായി ധർണ. നടുവിലാൽ ജങ‌്ഷനിൽ ആരംഭിച്ച പ്രതിരോധ ധർണ  എസ‌്എഫ‌്ഐ സംസ്ഥാന ജോ. സെക്രട്ടറി വി പി ശരത്ത‌്പ്രസാദ‌് ഉദ‌്ഘാടനം ചെയ‌്തു.ജില്ലാ പ്രസിഡന്റ‌് ജാസിർ ഇക‌്ബാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എസ‌് സംഗീത‌്, ജില്ലാ ജോയിന്റ‌് സെക്രട്ടറിമാരായ  സോന കരിം, കെ എസ‌് ധീരജ‌്, ജില്ലാ വൈസ‌് പ്രസിഡന്റുമാരായ പി കെ ഷിഹാദ‌്, ഹസൻ മുബാറക്ക‌്,  സംസ്ഥാന കമ്മിറ്റിയംഗം റജീല ജയൻ, ഏരിയ സെക്രട്ടറി കെ അനൂപ‌് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ‌് സെക്രട്ടറി നിധിൻ പുല്ലൻ സ്വാഗതം പറഞ്ഞു.  
പ്രതിരോധത്തിന്റെ ഭാഗമായി ചിത്രകലാകാരൻമാരുടെ കൂട്ടായ‌്മയിൽ ഏങ്ങണ്ടിയൂർ കാർത്തികേയനും  കവിയരങ്ങ‌ിൽ സോബിൻ മഴവീട‌ും സംസാരിച്ചു. മതേതര കൂട്ടായ‌്മയിൽ ജീവൻ ടി വി ഡയറക‌്ടർ പി ജെ ആന്റണി, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി എന്നിവർ സംസാരിച്ചു. രാത്രിയിൽ പ്രതിരോധ ഗാനസന്ധ്യയും ഫാസ‌ിസ‌്റ്റ‌് വിരുദ്ധ സിനിമകളുടെ പ്രദർശനവും നടന്നു. മത തീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം 24 മണിക്കൂർ ധർണ നടുവിലാൽ ജങ‌്ഷനിലാണ‌് നടക്കുന്നത‌് . വ്യാഴാഴ‌്ച നടക്കുന്ന സമാപന സമ്മേളനം ഡിവൈഎഫ‌്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ‌് എം ഷാജർ ഉദ‌്ഘാടനം ചെയ്യും.
കവിയരങ്ങിൽ അനൂപ‌് കരിപ്പാൽ, സുനിൽ മുക്കാട്ടുകര എന്നിവർ കവിത ചൊല്ലി. ധർണയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. എൻ വി വൈശാഖ‌ൻ, ഡോ. ജിജിപോൾ (എകെപിസിടിഎ) എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top