Top
22
Thursday, June 2017
About UsE-Paper
പകര്‍ച്ചവ്യാധി

ശുചീകരണയജ്ഞവുമായി നാടൊന്നാകെ

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

 തൃശൂര്‍ > നാടെങ്ങും ശുചീകരണ പ്രവര്‍ത്തനം സജീവം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് കൂടുതല്‍ ശക്തമായ ഇടപെടലുകളാണ് തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മഴയ്ക്കു മുമ്പുതന്നെ കാന, തോട് എന്നിവ വൃത്തിയാക്കല്‍ ഭൂരിഭാഗം പ്രദേശത്തും പൂര്‍ത്തിയാക്കിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെ വീടുകളുള്‍പ്പെടെ സമസ്തമേഖലയിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു. 

ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും തൃശൂര്‍ കോര്‍പറേഷനിലുമാണ് നാടൊന്നാകെ ശുചീകരണ പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തിരിക്കുന്നത്. മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യുന്നു. ക്ളബുകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങീ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി.തൃശൂര്‍ കോര്‍പറേഷന്‍ ഉറവിട മാലിന്യസംസ്കരണത്തിനായി വീടുകളിലേക്ക് ബയോബിനുകള്‍ വിതരണം ചെയ്തു. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനവും വിപുലമായി നടന്നുവരുന്നു. ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണം. ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാത്ത ഫ്ളാറ്റുകള്‍, റസിഡന്റ്സ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ മാലിന്യം സംസ്കരിക്കുന്നതിന് നൂതന സംവിധാനമായ മൊബൈല്‍ വേസ്റ്റ്കണ്‍വര്‍ട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്
ചാവക്കാട് നഗരസഭ ഉറവിടത്തില്‍ മാലിന്യം സംസ്കരിക്കാന്‍ ബയോ ഡൈജസ്റ്റര്‍ പോട്ട് തിങ്കളാഴ്ച വിതരണം ചെയ്യും.
കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടന്നുവരുന്നു. മെഡിക്കല്‍ ക്യാമ്പ്, ഫോഗിങ്, മാലിന്യം നീക്കംചെയ്യല്‍, കൊതുക് നശീകരണ മരുന്നുതളി എന്നിവയും മുഴുവന്‍ ജനങ്ങളുടേയുംസഹകരണത്തോടെ പൂര്‍ത്തിയാവുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കനോലികനാല്‍ വൃത്തിയാക്കല്‍ നടത്തി. പെരുന്തോടിനെ വൃത്തിയാക്കി വശങ്ങളില്‍ കയര്‍ഭൂവസ്ത്രം അണിയിച്ചു. എറിയാടുമുതല്‍ പെരിഞ്ഞനംവരെയുള്ള തോടാണ് മാലിന്യവിമുക്തമാക്കിയത്. 

Related News

കൂടുതൽ വാർത്തകൾ »