Top
27
Saturday, May 2017
About UsE-Paper

കോണ്‍ഗ്രസിന് തകര്‍ച്ച

Friday May 19, 2017
വെബ് ഡെസ്‌ക്‌

 

വാടാനപ്പള്ളി > നടുവില്‍ക്കര ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒലിച്ചുപോയി. പോയ വോട്ടുകള്‍ മുഴുവന്‍ ബിജെപിക്ക്് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മണ്ഡലം പ്രസിഡന്റ് ഇ ബി ഉണ്ണികൃഷ്ണന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. 
കഴിഞ്ഞ തവണ യുഡിഎഫ് വിമതന്‍ മത്സരിച്ച് നേടിയ വോട്ടുകള്‍വരെ ബിജെപിയിലേക്ക് ഒലിച്ചുപോയി. കഴിഞ്ഞ തവണ 461വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് 136വോട്ടും കോണ്‍ഗ്രസ് റിബലായി മത്സരിച്ച ജുബുമോന്‍ വാടാനപ്പള്ളിക്ക് 123വോട്ടും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിര്‍ത്തി മത്സരിപ്പിച്ചിട്ടുപോലും 152വോട്ട് മാത്രമാണ് ലഭിച്ചത്. ഇതോടെ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ട് മൂന്നാമതെത്തി. 
 

Related News

കൂടുതൽ വാർത്തകൾ »