21 November Wednesday

കുറാഞ്ചേരി ഉരുൾപൊട്ടൽ: മരണം 18 ആയി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018
വടക്കാഞ്ചേരി 
കുറാഞ്ചേരിയിൽ ഉരുൾപൊട്ടി മരണം 18 ആയി. 13 പേർ വ്യാഴാഴ്ച മരിച്ചിരുന്നു. 12പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. അപകടത്തിൽ ആറുപേരെ രക്ഷിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ്. ഒരാൾ ആശുപത്രിവിട്ടു. വെള്ളിയാഴ്ച നാല‌് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.  മൂന്നുപേർകൂടി മണ്ണിനടിയിൽപ്പെട്ട‌് കഴിയുന്നതായി സൂചനയുണ്ട‌്. ഇവർക്കായി തെരച്ചിൽ തുടരുകയാണ‌്.  കുറാഞ്ചേരി മുണ്ടംപ്ലായ്ക്കൽ പൗലോസിന്റെ മകൻ ഷാജി (56), മുണ്ടംപ്ലായ്ക്കൽ ജെൻസന്റെ മകൻ സുനോജ് (7), കുന്നുകുഴി അയ്യപ്പൻനായരുടെ മകൻ മോഹനൻ (52), ഭാര്യ ആശ (43) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. 
മോഹനൻ‐ ആശ ദമ്പതികളുടെ മക്കളായ അമൽ, വിഷ്ണു എന്നിവരുടെയും  മുണ്ടൻ പ്ലാക്കൽ ജെൻസൻ (48), ഭാര്യ സുമി (40), മക്കളായ മോസസ്(12) , ഹനോക്ക്(9), ഫത്താക്ക്(5), ജെൻസന്റെ സഹോദരൻ ഷാജി (50), സുമിയുടെ പിതാവ് ഫ്രാൻസിസ് (60),  ഭാര്യ സാലി (55), പീച്ചി കണ്ണാറ സ്വദേശി വിനോജ്, ഭാര്യ സൗമ്യ, മക്കളായ മെറിൻ (10) ,മിൽന(5)  എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. 
 വ്യാഴാഴ്ച രാവിലെ 6. 40 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. വലിയ മുഴക്കത്തോടെ വൻമരങ്ങളും, പാറക്കല്ലുകളും കൂട്ടത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ആർമിയുടെ പ്രത്യേക സംഘമെത്തിയിരുന്നു. 
പതിനഞ്ചോളം മണ്ണുമാന്തിയന്ത്രങ്ങളെത്തിച്ച് നൂറുകണക്കിനാളുകൾ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങി.
പ്രധാന വാർത്തകൾ
Top