Top
26
Wednesday, July 2017
About UsE-Paper

ആനയൂട്ട് ഇന്ന്്; വടക്കുന്നാഥനില്‍ 70 ആനകള്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

  തൃശൂര്‍ > രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട് തിങ്കളാഴ്ച. 70 ആനകള്‍ പങ്കെടുക്കുന്ന ആനയൂട്ട്  രാവിലെ 9.30ന് ആരംഭിക്കും. തുടര്‍ച്ചയായി മുപ്പത്തഞ്ചാം വര്‍ഷമാണ് ഇവിടെ ആനയൂട്ട്. ആനയൂട്ടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വടക്കുന്നാഥ ക്ഷേത്ര ക്ഷേമസമിതി അറിയിച്ചു. ഊട്ടില്‍ പങ്കെടുക്കുന്ന ആനകള്‍ ഞായറാഴ്ച വൈകിട്ടോടെ തേക്കിന്‍കാട്ടില്‍ എത്തിത്തുടങ്ങി. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി വെറ്ററിനറി വിദഗ്ധര്‍ പരിശോധിച്ച് ഫിറ്റ്നസ് നല്‍കുന്ന ആനകളെ മാത്രമേ  പങ്കെടുപ്പിക്കൂ.  

12,000 നാളികേരം, 1500 കിലോ അവില്‍, 750 കിലോ മലര്‍, 250 കിലോ എള്ള്, 2500 കിലോ ശര്‍ക്കര, 500 കിലോ നെയ്യ്, 100 കിലോ തേന്‍, ഗണപതി നാരങ്ങ എന്നീ അഷ്ടദ്രവ്യങ്ങളാണ് ആനയൂട്ടിനും ചടങ്ങുകള്‍ക്കും ഉപയോഗിക്കുക. 500 കിലോ അരിയുടെ ചോറ്, ശര്‍ക്കര, നെയ്യ്, മഞ്ഞള്‍പ്പൊടി, കരിമ്പ്, പൈനാപ്പിള്‍, ചോളം, കക്കിരിക്ക, തണ്ണിമത്തന്‍, പഴം, എസ്എന്‍എയുടെ ഔഷധക്കൂട്ട് എന്നിവയും  നല്‍കും. നാലുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഗജപൂജ ഈ വര്‍ഷം ഉണ്ടാവും. പങ്കടുക്കുന്ന എല്ലാ ആനകളെയും പ്രത്യേകം സജ്ജമാക്കുന്ന പന്തലില്‍ മാലയിട്ട് സ്വീകരിച്ച് വെള്ള, കരിമ്പടം, പട്ട  എന്നിവ വിരിച്ച് നെറ്റിയില്‍ കളഭം ചാര്‍ത്തി ആനയിക്കും.  
ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രാവിലെ 7.30ന് ഗജപൂജ നടത്തും. 9.30ന് തുടങ്ങുന്ന ആനയൂട്ടിന് തുടക്കം കുറിച്ച് മേല്‍ശാന്തി കൊറ്റംപിള്ളി നാരായണന്‍ നമ്പൂതിരി കുട്ടിക്കൊമ്പന് ആദ്യ ഉരുള കൊടുക്കും. ആനപ്രേമികള്‍ക്കും ഉരുള നല്‍കാന്‍ അവസരം നല്‍കും. ഒരു കോടി രൂപയ്ക്ക് ആനയൂട്ട് ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. ആനയൂട്ടിനുശേഷം ഏഴായിരം പേര്‍ക്ക് സദ്യ ഒരുക്കിയിട്ടുണ്ട്. 
വൈകിട്ട് ആറുമുതല്‍  കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളം  അരങ്ങേറും. കേളത്ത് അരവിന്ദാക്ഷന്‍, പെരുവനം സതീശന്‍ തുടങ്ങിയവരും അണിനിരക്കും.  ആനയൂട്ട് വിജയിപ്പിക്കാന്‍ പ്രൊഫ. എം മാധവന്‍കുട്ടി (കോഓര്‍ഡിനേറ്റര്‍), എം ജി പ്രമോദ് (കണ്‍വീനര്‍) എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. 

Related News

കൂടുതൽ വാർത്തകൾ »