18 December Tuesday

ഡിവൈഎഫ്ഐ പൊതിച്ചോറ‌് വലിയ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018
തൃശൂർ 
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ സൗജന്യമായി നൽകുന്ന പൊതിച്ചോറ് നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണെന്ന് ഭക്ഷണം കഴിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.  മരുന്നിനു പോലും  കാശില്ലാതെ കഷ്ടപ്പെടുന്നവർക്ക് വിശപ്പകറ്റാൻ സൗജന്യ ഭക്ഷണം ലഭിക്കുന്നത് വലിയ ഉപകാരമാണ്. ചികിത്സക്കെത്തുന്നവർ ഇനി ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നത് പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നു.
     അഞ്ച‌് വയസ്സുകാരി  മകൾ റിഹാലയുടെ ചികിത്സയുടെ ഭാഗമായി  രണ്ട‌ര വർഷത്തിലേറെയായി മെഡിക്കൽ കോളേജിലാണ‌് റഹ‌്മത്ത‌്. മകൾക്ക‌് പ്രഷറിന്റെ അസുഖത്തിനാണ‌് ചികിത്സക്കെത്തിയത്. ഇരട്ടക്കുട്ടികളിൽ ഒരാൾ നിഹാല  ഇതേ അസുഖം മൂലം രണ്ട‌് വർഷം മുമ്പ‌് മരിച്ചു. ഭർത്താവിന‌് കൂലി പ്പണിയാണ‌്.  മരുന്നിനും ഭക്ഷണത്തിനും പണമില്ലാതെ നട്ടംതിരിയുമ്പോഴാണ് ഡിവൈഎഫ്ഐയുടെ സൗജന്യ പൊതിച്ചോറ് വിതരണം ആരംഭിച്ചത്. എന്നെ പ്പോലുള്ള നിരവധി പാവപ്പെട്ട രോഗികൾക്ക് വിശപ്പടക്കാൻ പൊതിച്ചോറ് ഏറെ ഉപകാരപ്രദമാണ്.
 
ഞങ്ങളെപ്പോലുള്ള പാവപ്പെട്ട വൃദ്ധ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറ് വലിയൊരനുഗ്രഹമാണ്. വാത ചികിത്സക്കായാണ‌് മെഡിക്കൽ കോളേജിൽ ഇടയ‌്ക്കിടെ ഞാൻ  വരുന്നത‌്. ചികിത്സക്കും ഭക്ഷണത്തിനും പ്രയാസപ്പെടുകയാണ്. പൊതിച്ചോറാണ് ഏക ആശ്രയം.
പെയിന്റിങ‌് തൊഴിലാളിയായിരുന്ന മുപ്പത്താറുകാരനായ  സുധീഷ‌് ട്യൂമർ ബാധിച്ച‌്  അഞ്ച‌്  വർഷമായി ചികിത്സയിലാണ്.  രണ്ട‌് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു. ചികിത്സമൂലം കുടുംബ ബജറ്റ് താളം തെറ്റി. സാമ്പത്തിക ബുദ്ധിമുട്ട്മൂലം പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറാണ് ഏക ആശ്രയം. ഉച്ചയ‌്ക്ക് ലഭിക്കുന്ന പൊതിച്ചോറ് തന്നെയാണ് രാത്രിയിലും ഭാര്യ ഇന്ദുലേഖയും ഞാനും കഴിക്കുന്നത്. മറ്റ് ഏത് സഹായത്തേക്കാളും വില മതിക്കുന്നതാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണമെന്ന് ഇവർ പറഞ്ഞു.
ക്യാൻസർ  രോഗബാധിതനായ എനിക്ക‌് പൊതിച്ചോറ‌് ഏറെ  സഹായകരമാണ‌്. മരുന്നിനുപോലും പണമില്ലാതെ വലയുമ്പോൾ വിശപ്പടക്കാൻ  ചോറ‌് ലഭിക്കുന്നത‌് എന്നെപ്പോലുള്ള രോഗികൾക്ക‌് ആശ്വാസമാണ‌്. ഉച്ചയ‌്ക്ക‌് വിതരണം ചെയ്യുന്ന പൊതിച്ചോറ‌് എല്ലാ ദിവസവും രണ്ട‌് പൊതി വാങ്ങും. രണ്ടാമത്തെ പൊതി അത്താഴത്തിന‌് കരുതിവയ‌്ക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top