Top
23
Friday, February 2018
About UsE-Paper
ഗവ. മെഡിക്കൽ കോളേജ്‍

സുരക്ഷാ സംവിധാനം ശക്തമാക്കും

Wednesday Jan 17, 2018
വെബ് ഡെസ്‌ക്‌
തൃശൂർ > മുളങ്കുന്നത്തുകാവ്‍ ഗവ. മെഡിക്കൽ കോളേജിലെ സുരക്ഷാസംവിധാനം ശക്തമാക്കാനും ഇരു ആശുപത്രികളിലെയും ആംബുലൻസുകൾ ഒരു കുടക്കീഴിലാക്കാനും തീരുമാനിച്ചു.
സുരക്ഷ വർധിപ്പിക്കുന്നതിന് ഒപി സമയത്തിനുശേഷം ആശുപത്രിയിലേക്കുള്ള പ്രവേശനം രണ്ട്‍ വാതിലുകൾവഴി നിയന്ത്രിക്കും. രാത്രിയിൽ പൊലീസുമായി ചേർന്ന് സുരക്ഷാ ജീവനക്കാർ ആശുപത്രിയിലും പരിസരത്തും റോന്തുചുറ്റും. പാസ്‍ മുഖേന സന്ദർശകരെ നിയന്ത്രിക്കും. ഡോക്ടർമാരുടെ പരിശോധനാ സമയത്ത്‍ സന്ദർശകരെ വാർഡിലേക്ക്‍ പ്രവേശിപ്പിക്കില്ല. 
ഇരു ആശുപത്രികളിലെയും ആംബുലൻസുകൾ ആവശ്യമായ എല്ലാ രോഗികൾക്കും സേവനം നൽകും. മേൽനോട്ടത്തിന് സെക്യൂരിറ്റി ഓഫീസറെ ചുമതലപ്പെടുത്തി. ആശുപത്രിയുടെ പിൻഭാഗത്തും പാർക്കിങ്ങിന് സൗകര്യമൊരുക്കും. 
 മെഡിക്കൽ കോളേജിൽ നടന്ന ഉന്നതലയോഗത്തിലാണ്  തീരുമാനം. പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസ്‍ അധ്യക്ഷനായി.  ആശുപത്രി സൂപ്രണ്ടുമാരായ ഡോ. ആർ ബിജുകൃഷ്‍ണൻ, ഡോ. ഷെഹ്ന എ ഖാദർ, അഡ്‍മിനിസ്‍ട്രേറ്റീവ്‍ ഓഫീസർ എ അബ്ദുൾ ലത്തീഫ്‍, ആർഎംഒ ഡോ. സി പി മുരളി, ഡെപ്യൂട്ടി സൂപ്രണ്ട്‍ ഡോ. പി വി സന്തോഷ്‍, സെക്യൂരിറ്റി ഓഫീസർ നിസാർ എന്നിവർ സംസാരിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »