14 December Friday
ഒരു കിലോ സ്വർണം നഷ്‌ടമായി

അപകടമുണ്ടാക്കി സ്വർണം കവർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018
ചാലക്കുടി
 നെടുമ്പാശേരിയിൽനിന്നും സ്വർണവുമായി പോയിരുന്ന രണ്ടംഗ സംഘത്തെ ആക്രമിച്ച് സ്വർണം തട്ടിക്കൊണ്ടുപോയതായി പരാതി. കൊടുവള്ളിയിലേക്ക് പോയിരുന്ന ഇവരുടെ കാറിന് പിറകിൽ ഇന്നോവ കാറിടിച്ച് അക്രമി സംഘം സ്വർണവുമായി കടന്നുകളയുകയായിരുന്നു. പോട്ട മേൽപ്പാലത്തിനടുത്ത് ശനിയാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. 
ഏകദേശം ഒരുകിലോയോളം സ്വർണം തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. 
നെടുമ്പാശേരി എയർപോർട്ടിൽ നിന്നും സ്വർണവുമായി പോയിരുന്ന ഉവയ്‌സും ഹർഷാദുമാണ് ആക്രമണത്തിന് ഇരയായത്. ഇന്നോവ കാറിൽ ഇവരെ പിന്തുടർന്ന അഞ്ചംഗ സംഘം പോട്ട മേൽപ്പാലത്തിൽ വച്ച് ഇവരുടെ കാറിടിച്ച് തെറിപ്പിച്ച ശേഷം സ്വർണം കൈവശപ്പെടുത്തി.
 ഉവയ്‌സിനേയും ഹർഷാദിനേയും ഇന്നോവ കാറിൽ കയറ്റി കൊണ്ടുപോയി ഇടയ്ക്ക് ഇറക്കിവിട്ടു. തുടർന്ന് ഇവർ ചാലക്കുടി പൊലീസിൽ പരാതി നല്കുകയായിരുന്നു. 
കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top