20 September Thursday

കെഎസ്കെടിയു വനിതാ മാർച്ചും ധർണയും കേന്ദ്രസർക്കാർ ഓഫീസുകളിൽ വനിതാ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

കെഎസ്കെടിയു തൃശൂർ സ്പീഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ വനിതാമാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്യുന്നു

 തൃശൂർ 

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വനിതാ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച പ്രതിഷേധസമരം മോഡി സർക്കാരിനുള്ള താക്കീതായി മാറി. ഇന്ധനവിലവർധന പിൻവലിക്കുക, വിലക്കയറ്റം തടയുക, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്ത്രീകൾ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തിയത്. 
 കടുത്ത ചൂടിനെ അവഗണിച്ച് സമരത്തിനെത്തിയ മുഴുവൻ സ്ത്രീകളും കേന്ദ്രഓഫീസുകൾക്കുമുന്നിൽ ഇരുന്നു.  തൃശൂർ സ്പീഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. 
ഷൈലജ അജയ്ഘോഷ് അധ്യക്ഷയായി. ചേർപ്പ് ഏരിയയിൽ കെഎസ്കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസുവും കൊടകരയിൽ  ജില്ലാ പ്രസിഡന്റ് കെ കെ ശ്രീനിവാസനും ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ, കുന്നംകുളത്ത് കെഎസ്കെടിയു ജില്ലാ ട്രഷറർ വർഗീസ് കണ്ടംകുളത്തി, ഇരിങ്ങാലക്കുടയിൽ കെഎസ്കെടിയു കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ലളിതാ ബാലൻ, മണലൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ എസ് ദിനകരൻ, മാളയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ പ്രഭാകരൻ, പുഴയ്ക്കലിൽ സംസ്ഥാന കമ്മിറ്റി അംഗം എ പത്മനാഭൻ, ചാലക്കുടിയിൽ ബി ഡി ദേവസി എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്തു.  
ചേലക്കരയിൽ കെഎസ്കെടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ എം അഷ്റഫ‌്, കൊടുങ്ങല്ലൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ വിശ്വംഭരൻ, നാട്ടികയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ് വിനയൻ, ചാവക്കാട്ട് കെഎസ്കെടിയു വനിതാ ജില്ലാ കൺവീനർ ബിന്ദു പുരുഷോത്തമൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ
Top