12 December Wednesday

സുമംഗല ഇന്ന‌് ശതാഭിഷേക നിറവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
വടക്കാഞ്ചേരി
ബാലസാഹിത്യകാരി സുമംഗല  ബുധനാഴ‌്ച ശതാഭിഷേക നിറവിൽ.  പകൽ 11ന് ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ മുത്തശ്ശിക്ക്  നാടിന്റെ സ്നേഹാദരം ഒരുക്കും. വെള്ളിനേഴി ഒളപ്പമണ്ണ ഇല്ലത്ത് ഒ എം സി നമ്പൂതിരിയുടെ മകളായി ജനിച്ച സുമംഗലക്ക‌് മെട്രിക്കുലേഷൻ പഠന ശേഷം ഉപരിപഠനങ്ങൾക്കു നിരവധി കടമ്പകൾ പിന്നിടേണ്ടി വന്നു. ഓട്ടുപാറ കുമരനെല്ലൂർ ദേശമംഗലം മനയിൽ അഷ്ടമൂർത്തിയുടെ സഹധർമിണിയായ ശേഷം എഴുത്തിന്റെ ലോകത്തേക്ക‌് വീണ്ടുമെത്തി.  മൂത്ത മകൾ ഉഷയ്ക്ക് കുഞ്ഞു കഥകൾ പറഞ്ഞു കൊടുത്താണ് കഥകളുടെ ഈറ്റില്ലത്തേക്ക് ചുവടുവച്ച് മുന്നേറിയത്. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ പത്മ ബിലാനി പുരസ്ക്കാരം, വി ടി നാരായണ ഭട്ടതിരി ട്രസ്റ്റ് പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ സുമംഗലയെ തേടിയെത്തി. ഡോ. ഉഷ, സംഗീതജ്ഞൻ നാരായണൻ,  അഷ്ടമൂർത്തി എന്നിവർ മക്കളാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top