Top
16
Tuesday, January 2018
About UsE-Paper

സിപിഐ എം ഓഫീസിനുനേരെ സംഘപരിവാര്‍ ആക്രമണം

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
മണലൂര്‍ ഏരിയ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കണ്ണോത്ത് സ്ഥാപിച്ച കുടില്‍ സംഘപരിവാര്‍ സംഘം കത്തിച്ചനിലയില്‍

 പാവറട്ടി > സിപിഐ എം പാവറട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ സംഘപരിവാര്‍ ക്രിമിനലുകള്‍ ആക്രമണം നടത്തി. ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു ആക്രമണം. ഇത് സംബന്ധിച്ച് സിപിഐ എം ലോക്കല്‍ സെക്രട്ടറി വി എസ് ശേഖരന്‍ പാവറട്ടി പൊലീസില്‍ പരാതി നല്‍കി. സംഘപരിവാര്‍ ആക്രമണം നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ആസൂത്രിത ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം മണലൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വെങ്കിടങ്ങ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കുടിലുകള്‍ പൂര്‍ണമായും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. കെട്ടുങ്ങല്‍, ഏനാമാവ്, തൊയക്കാവ്, പാടൂര്‍, മേച്ചേരിപ്പടി, വെങ്കിടങ്ങ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച കുടിലുകളാണ് കത്തിച്ചത്.  ഇതിനു പുറമേ അരിമ്പൂര്‍, മണലൂര്‍, പാവറട്ടി, എളവള്ളി, തൈക്കാട്, മുല്ലശേരി  പ്രദേശങ്ങളിലെ പ്രചാരണബോര്‍ഡുകളും സ്തൂപങ്ങളും വഴിവിളക്കുകളും നശിപ്പിച്ചിട്ടുണ്ട്. പൊലീസ് ജീപ്പിനുനേരെയും ആക്രമണമുണ്ടായി. 
നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് വ്യാപക ആക്രമണവും കലാപങ്ങളും ഉണ്ടാക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്ന് പ്രദേശത്തെ സിപിഐ എം ലോക്കല്‍ സെക്രട്ടറിമാര്‍ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »