Top
23
Thursday, November 2017
About UsE-Paper
3 പ്രതികളെ തിരിച്ചറിഞ്ഞു

തൈക്കാട് കൊലപാതകം: സിപിഐ എമ്മിന് ബന്ധമില്ല

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

 തൃശൂര്‍ > ഗുരുവായൂരിനടുത്ത് തൈക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നെന്മിനി വടക്കേ തരകത്ത് ആനന്ദ് (28) കൊലപ്പെട്ട സംഭവത്തില്‍ സിപിഐ എമ്മിന് ബന്ധമില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും തൃശൂര്‍ റേഞ്ച് ഐജി കെ എം അജിത്കുമാര്‍ പറഞ്ഞു. 2013ല്‍ എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്. ഇയാളുടെ കൊലപാതകത്തില്‍ സിപിഐ എമ്മിനോ പാര്‍ടിയുമായി ബന്ധപ്പെട്ടവര്‍ക്കോ ബന്ധമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. 

മൂന്നുപേരെയാണ് പ്രാഥമികാന്വേഷണത്തില്‍ പ്രതികളായി പൊലീസ് കണ്ടെത്തിയത്. ഇവര്‍ ഒളിവിലാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. സംഭവസ്ഥലത്ത് പ്രതികള്‍ ഉപേക്ഷിച്ച മാരുതി സ്വിഫ്റ്റ് കാറും മൊബെല്‍ ഫോണും അന്വേഷണസംഘത്തിന് ലഭിച്ചു. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പിന്നീടേ വ്യക്തമാകൂ എന്നും കമീഷണര്‍ പറഞ്ഞു. ഗുരുവായൂര്‍ എസിപി ശിവദാസന്‍, സിഐ ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.