Top
23
Thursday, November 2017
About UsE-Paper
20പേര്‍ക്ക് പരിക്ക്

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കണ്ടെയ്നര്‍ലോറി ഇടിച്ചുകയറി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
ആമ്പല്ലൂരില്‍ നിയന്ത്രണം വിട്ട് യാത്രക്കാരുടെ ഇടയിലേക്ക് കയറിയ കണ്ടെയ്നര്‍ലോറി

 

ആമ്പല്ലൂര്‍ > നിയന്ത്രണം വിട്ട കണ്ടെയ്നര്‍ലോറി ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറി 20പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 7.45 ഓടെ ദേശീയപാത ആമ്പല്ലൂരില്‍ സിഗ്നല്‍ ജങ്ഷന് സമീപത്തുള്ള ബസ്സ്റ്റോപ്പിലാണ് അപകടം. തൃശൂര്‍ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി, തൊട്ടുമുന്നില്‍ പോകുകയായിരുന്ന കാര്‍ ബ്രേക്ക് ചെയ്തതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്.
ആമ്പല്ലൂരില്‍ ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും മധ്യത്തിലുള്ള ഡിവൈഡറിലാണ് ജനങ്ങള്‍ ബസ് കാത്തുനില്‍ക്കുന്നത്. സംഭവം നടക്കുമ്പോള്‍ നൂറോളംപേര്‍ ചാലക്കുടി ഭാഗത്തേക്കുള്ള ബസ് കാത്തുനിന്നിരുന്നു. നിയന്ത്രണം വിട്ട ലോറിവരുന്നതു കണ്ട ജനങ്ങള്‍ ഓടിമാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ചാലക്കുടിയിലെ സ്വകാര്യകോളേജില്‍ പഠിക്കുന്ന എട്ട് വിദ്യാര്‍ഥികള്‍, കൊടകരയിലെ സ്വകാര്യനേഴ്സിങ് കോളേജിലെ അഞ്ചുപേര്‍, മറ്റു രണ്ടുപേര്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റു ചിലര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 
ആതിര (18), രേഷ്മ (18), അമൃത (18),  അഖില (19),  ആതിര (19),  കിസ്മി (18),  ജിഷ (19),  വര്‍ഷ (18), സംഗീത (21), നവമി (19),  ശിശിര (18), ജിസ്മോള്‍ (18), സാന്ദ്ര (18),  ഡോ. അതുല്യ (23), നിമി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും കൂടുതല്‍ പരിക്കേറ്റ രണ്ടു പേരെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട ലോറി വരുന്നതുകണ്ട് യാത്രക്കാര്‍ നിലവിളിച്ചുകൊണ്ട് ഓടിമാറുകയായിരുന്നു. ലോറിയുടെ ക്യാബിന്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.