13 November Tuesday

പൊലീസ‌് അസോ. യൂണിറ്റ‌് തെരഞ്ഞെടുപ്പ്‌: നിലവിലെ കമ്മിറ്റിക്ക‌് വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018
തൃശൂർ
കേരള പൊലീസ‌് അസോസിയേഷൻ യൂണിറ്റ‌്തല തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാനുള്ള സമയപരിധി തീർന്നപ്പോൾ  നിലവിലെ കമ്മിറ്റിക്ക‌് ഉജ്വല വിജയം. 
തൃശൂർ സിറ്റിയിലെ 57 സീറ്റിൽ 25നും റൂറലിൽ 27ൽ 15 സീറ്റിലും എതിരില്ല.കെഎപി ഒന്നിൽ മുഴുവൻ സീറ്റിലും  എതിരില്ല. ഇവിടെ 19 സീറ്റാണ‌ുള്ളത‌്. 20ന‌ാണ‌്  തെരഞ്ഞെടുപ്പ‌്.  
46 പൊലീസുകാർവരെയുള്ള സ‌്റ്റേഷനിൽനിന്ന‌് ഒരാളെയും അതിൽ കൂടുതലുള്ള സ‌്റ്റേഷനിൽനിന്ന‌് രണ്ട‌് പേരെയുമാണ‌് തെരഞ്ഞെടുക്കേണ്ടത‌്.
പ്രധാന വാർത്തകൾ
Top