21 September Friday

വിയ്യൂർ ജയിലിൽ ദേശാഭിമാനി പത്രം

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018
തൃശൂർ
വിയ്യൂർ ജയിലിൽ തൃശൂർ ഡിസ‌്ട്രിക്ട‌് ലേബർ കോൺട്രാക്ട‌് കോ‐ഓപ്പറേറ്റീവ‌് സൊസൈറ്റി സ‌്പോൺസർ ചെയ‌്ത 40 ദേശാഭിമാനിപത്രത്തിന്റെ വിതരണോദ‌്ഘാടനം മുൻ സ്‌പീക്കർ കെ രാധാകൃഷ‌്ണൻ  ജയിൽ ജോയിന്റ‌്  സൂപ്രണ്ട‌് ബി രമേശ‌്കുമാറിന‌് നൽകി നിർവഹിച്ചു. ദേശാഭിമാനി തൃശൂർ യൂണിറ്റ‌് അസി. മാനേജർ ടോം പനയ‌്ക്കൽ അധ്യക്ഷനായി. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, എ ആർ കുമാരൻ, വിയ്യൂർ ലോക്കൽ സെക്രട്ടറി കെ കെ സുമേഷ‌്, കൗൺസിലർ അഡ്വ. വി കെ സുരേഷ‌്കുമാർ, ദേശാഭിമാനി തൃശൂർ യൂണിറ്റ‌് ഡെപ്യൂട്ടി മാനേജർ കെ എസ‌് ഗിരിജ, പത്രം സ്‌പോൺസർ ചെയ്‌ത ഡിസ‌്ട്രിക്ട‌് ലേബർ കോൺട്രാക്ട‌് കോ‐ഓപ്പറേറ്റീവ‌് സൊസൈറ്റി പ്രസിഡണ്ട്‌ ടി ജി സജീവൻ,ജയിൽ വെൽഫയർ ഓഫീസർ ഒ ജെ തോമസ്‌ എന്നിവർ സംസാരിച്ചു. സർക്കുലേഷൻ മാനേജർ കെ ആർ ദാസൻ സ്വാഗതവും ജയിൽ വെൽഫെയർ ഓഫീസർ സാജി സൈമൺ  നന്ദിയും പറഞ്ഞു
പ്രധാന വാർത്തകൾ
Top