16 October Tuesday

ലോകകപ്പിനെ വരവേറ്റ്‌ ജില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ഡിവൈഎഫ്‌ഐ തൃശൂർ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്ര

തൃശൂർ
ഫിഫ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി  ജില്ലാ സ്പോർട‌്സ്കൗൺസിലും സംസ്ഥാന യുവജന ക്ഷേമ ബോർഡും ബാനർജി മെമ്മോറിയൽ ക്ലബ്ബും നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. ആദ്യകാല ഫുട്ബോൾ പ്രതിഭകളെ ആദരിക്കലും  പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും നടത്തി. മേയർ അജിത ജയരാജൻ ഫ്ളാഗ് ഓഫ് ചെയ്തു.  പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സിറ്റി പൊലീസ് കമീഷണർ ജി എച്ച്  യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. മുൻകാല ഫുട്ബോൾ പ്രതിഭകളായ വിക്ടർ മഞ്ഞില, ഐ എം വിജയൻ, സി ഡി ഫ്രാൻസിസ്, പീതാംബരൻ, കെ എഫ് ബെന്നി എന്നിവരെ  ജില്ലാ  പൊലീസ് സൂപ്രണ്ട് എം കെ പുഷ്കരൻ ആദരിച്ചു. ബാനർജി ക്ലബ് പ്രസിഡന്റ‌് ജോസ് ആലുക്ക അധ്യക്ഷനായി. വിൻസെന്റ് കാട്ടൂക്കാരൻ, ഒ എസ് സുബീഷ്, എം എം ബാബു, പി എ ഹസൻ, സാംബശിവൻ, ഇഗ്നി മാത്യു, ബേബി പൗലോസ് എന്നിവർ സംസാരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എ എസ് കുട്ടി സ്വാഗതവും  ജില്ലാ സ്പോർട‌്സ‌് കൗൺസിൽ സെക്രട്ടറി കെ ആർ സുരേഷ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top