16 October Tuesday
കാലവർഷം

കനത്ത മഴയിൽ നിരവധി വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
തൃശൂർ
ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകൾ തകർന്നു. വെങ്കിടങ്ങ്, വടക്കാഞ്ചേരി,  ചാവക്കാട് എന്നിവിടങ്ങളിലാണ്‌ വീടുകൾ തകർന്നത്‌. 
  ചാവക്കാട് താലൂക്ക് പൂക്കോട് വില്ലേജിൽ പെരിങ്ങാടൻ ശങ്കരന്റെ മകൻ മനോജിന്റെ വീടിനുമുകളിൽ തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു. 75,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി  കലക്ടർ  അറിയിച്ചു. ചാലക്കുടി താലൂക്ക് കുറ്റിച്ചിറ വില്ലേജ് ഞാറ്റുവെട്ടി സുകുമാരന്റെ ഭാര്യ രാധയുടെ വീടിനുമുകളിൽ പ്ലാവ് വീണ് വീട് ഭാഗികമായി തകർന്നു.
 മഴയിലും കാറ്റിലും വടക്കാഞ്ചേരിയിൽ ഒരു വീടിന്റെ അടുക്കള  തകർന്നു.  തെക്കുംകര  വെടിപ്പാറ കോളനി മധു പുള്ളിയിൽ കോരന്റെ മകൻ കൃഷ്ണകുമാറിന്റെ  വീടാണ‌് തകർന്നത‌്. അടുക്കളയും അതിനോടു ചേർന്ന കുളിമുറിയും  തകർന്നുവീണു.
വെങ്കിടങ്ങ് മേച്ചേരിപ്പടി മനപ്പറമ്പിൽ  തെങ്ങ് വീണ് വീട് തകർന്നു. പെരിങ്ങ വിനോദും ഭാര്യയും രണ്ട് മക്കളും ഉറങ്ങുമ്പോഴാണ് ബുധനാഴ്ച പുലർച്ചെ വീടിന് മുകളിൽ തെങ്ങ് വീണത്. അപകടത്തിൽ വിനോദിന്റെ ഭാര്യ പുഷ്പക്ക് ഓട് മുഖത്ത് വീണ് മൂക്കിന് പരിക്കേറ്റു. 
വീട് ഭാഗികമായി തകർന്നു. വെങ്കിടങ്ങ്  പഞ്ചായത്ത് പ്രസിഡന്റ‌് രതി എം ശങ്കർ, വൈസ് പ്രസിഡന്റ‌് കെ വി മനോഹരൻ, വാർഡ് അംഗം ശോഭന മുരളി, അപ്പു ചീരോത്ത്, വെങ്കിടങ്ങ് വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
പ്രധാന വാർത്തകൾ
Top