16 November Friday
ദുരിതാശ്വാസഫണ്ട്

ആദ്യഘട്ടം ഇന്ന് മന്ത്രിമാർ ഏറ്റുവാങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
തൃശൂർ
പ്രളയ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ സംയുക്തമായി ജില്ലയിലെ താലൂക്കുകളിൽനിന്ന് വ്യാഴാഴ‌്ച സ്വീകരിക്കും. 
ശനിയാഴ‌്ച രണ്ടാം ഘട്ട ധനസമാഹരണവും നടക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ,  മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നാനാവിഭാഗം ആളുകൾ ചേർന്ന് സമാഹരിച്ച തുകയാണ‌്മന്ത്രിമാർ ഏറ്റുവാങ്ങുന്നത‌്.
 ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയ നഷ്ടത്തിൽ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കാനാണ‌്  തുക ഉപയോഗിക്കുക.
വ്യാഴാഴ‌്ച തൃശൂർ, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിൽ മന്ത്രിമാർ നേരിട്ടെത്തിയാണ് തുക ഏറ്റുവാങ്ങുക. 
വിഭവസമാഹരണം ഏറ്റുവാങ്ങുന്ന താലൂക്ക്, സമയം യഥാക്രമം: തൃശൂർ‐രാവിലെ 9.30 മുതൽ 10.00. തലപ്പിള്ളി : രാവിലെ 10.30‐11.00, കുന്നംകുളം : രാവിലെ 11.45‐ 12.15, ചാവക്കാട്‐ 12.45‐1.15, കൊടുങ്ങല്ലൂർ‐ 3.00‐3.30, മുകുന്ദപുരം‐4.00‐4.30, ചാലക്കുടി‐വൈകിട്ട് 5.00‐5.30.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top