15 November Thursday
ഡിസിസി ജനറൽ സെക്രട്ടറി അപമാനിച്ചെന്ന പരാതി

കേസ‌് പിൻവലിക്കാൻ ഡിസിസി പ്രസിഡന്റ‌് ആവശ്യപ്പെട്ടെന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
തൃശൂർ
ചാവക്കാട‌് നഗരസഭയിലെ  കോൺഗ്രസ‌്  വനിതാ കൗൺസിലറെ ഡിസിസി ജനറൽ സെക്രട്ടറി ജാതിപ്പേര‌് വിളിക്കുകയും സ‌്ത്രീത്വത്തെ അപമാനിക്കുംവിധം അശ്ലീലമായി സംസാരിക്കുകയും ചെയ‌്ത സംഭവത്തിൽ  കേസ‌് പിൻവലിക്കാൻ ഡിസിസി പ്രസിഡന്റ‌് ആവശ്യപ്പെട്ടതായി പരാതിക്കാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാവക്കാട‌് നഗരസഭ 6﹣ാം വാർഡ‌് കൗൺസിലർ  ഹിമ മനോജിനോടാണ‌്  ഡിസിസി ജനറൽ സെക്രട്ടറിയായ പി യതീന്ദ്രദാസ‌് മോശമായി പെരുമാറിയത‌്. പൊലീസിലും പട്ടിക ജാതി വികസന കോർപറേഷനിലും കലക്ടർക്കും പരാതി നൽകി. ഡിസിസി ജനറൽ സെക്രട്ടറിയായ ഇയാൾ കഴിഞ്ഞ മൂന്ന‌് വർഷമായി നിരന്തരം മാനസികമായി പീഡിപ്പിക്കുന്നു. മഹിളാ കോൺഗ്രസ‌് പ്രവർത്തകരോടും മോശമായാണ‌് ഇയാൾ പെരുമാറുന്നത‌്. പരാതി നൽകിയിട്ടും കോൺഗ്രസ‌് പാർടിയിൽനിന്ന‌് നീതി ലഭിക്കുന്നില്ല. കേസ‌് പിൻവലിക്കാനാണ‌് ഡിസിസി പ്രസിഡന്റ‌് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടതെന്നും ഹിമ മനോജ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top