Top
23
Saturday, September 2017
About UsE-Paper
ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം

റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണം

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌
തൃശൂര്‍ ജില്ലാ ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

 

തൃശൂര്‍ > കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ നവം. 9,10,11 തീയതികളില്‍ പാര്‍ലമെന്റിനു മുന്നില്‍ നടത്തുന്ന ധര്‍ണ വിജയിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് യൂണിയന്‍ (സിഐടിയു) 17ാം ജില്ലാ സമ്മേളനം തീരുമാനിച്ചു. 
സാഹിത്യ അക്കാദമിയില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ വി ഹരിദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ കെ വി പീതാംബരന്‍ കണക്കും അവതരിപ്പിച്ചു. യുണിയന്‍ ജില്ലാ പ്രസിഡന്റ് കെ എഫ് ഡേവിസ്, സിഐടിയു കേന്ദ്ര വര്‍ക്കിങ് കമ്മിറ്റിയംഗം പി കെ ഷാജന്‍, സിപിഐ എം തൃശൂര്‍ ഏരിയ സെക്രട്ടറി കെ രവീന്ദ്രന്‍, ടി സുധാകരന്‍, ടി സുബ്രഹ്മണ്യന്‍, പി കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. വി പി അബു രക്തസാക്ഷി പ്രമേയവും ടി എസ് ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി വി ഗിരീഷ് സ്വാഗതവും പി കെ അശോകന്‍ നന്ദിയും പറഞ്ഞു.
മോട്ടോര്‍ വാഹന വ്യവസായ മേഖലയെ തകര്‍ക്കുകയും ഡ്രൈവര്‍മാര്‍ക്കെതിരെ കരിനിയമം കൊണ്ടുവരികയും ചെയ്യുന്ന കേന്ദ്ര റോഡ് സേഫ്റ്റിബില്‍ പിന്‍വലിക്കണമെന്ന്  സമ്മേളനം ആവശ്യപ്പെട്ടു. റോഡ് ഗതാഗത മേഖലയെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന മോഡി സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
 
 

Related News

കൂടുതൽ വാർത്തകൾ »