18 September Tuesday

പ്രൊഫ. എം മുരളീധരനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

പ്രൊഫ. എം മുരളീധരൻ അനുസ്‌മരണം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

 

തൃശൂർ 
സിപിഐ എം നേതാവും സാംസ്കാരികരംഗത്തെ പ്രമുഖനുമായിരുന്ന പ്രൊഫ. എം മുരളീധരനെ തൃശൂർ രംഗചേതനയുടെയും മലയാള പഠന ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. 
കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ ചേർന്ന അനുസ്മരണയോഗം മുരളിമാഷുടെ അകാല വിയോഗം തൃശൂരിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയ‌്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് വിലയിരുത്തി. 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. ആർ ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. കെ ജോയ് പോൾ അധ്യക്ഷനായി. 
പ്രൊഫ. പി എൻ പ്രകാശ്, പ്രൊഫ. ഐ ഷൺമുഖദാസ്, ദേശാഭിമാനി ചീഫ് റിപ്പോർട്ടർ വി എം രാധാകൃഷ്ണൻ, സി കെ തോമസ്, പ്രൊഫ. പ്രൊഫ. വി പി ജോൺസ്, എം ഹരിദാസ്, കെ വി ഗണേഷ്, ജോയ് മണ്ണൂർ, ഇ ഡി ഡേവിസ‌്  എന്നിവർ സംസാരിച്ചു. മുരളിമാഷുടെ മകൻ ശ്രീശങ്കർ പങ്കെടുത്തു. രംഗചേതന പ്രസിഡന്റ് ഇ ടി വർഗീസ് സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top