21 July Saturday

അറിവരങ്ങ് ജില്ലാ മത്സരങ്ങള്‍ തൊള്ളായിരം പ്രതിഭകള്‍ വേദിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

 

തൃശൂര്‍ > അറിവും സംഗീതവും കലയും ആവേശമായി പെയ്തിറങ്ങുന്ന ദേശാഭിമാനി അറിവരങ്ങ് സാംസ്കാരിക സംഗമത്തിന്റെ ജില്ലാതല മത്സരം ഞായറാഴ്ച. തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ എട്ട് വേദികളിലാണ് മത്സരം. താലൂക്ക്, കോര്‍പറേഷന്‍ തലങ്ങളില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ തൊള്ളായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കാനെത്തും. കേരളം ഇതാദ്യമായി ആതിഥ്യമരുളുന്ന അറിവരങ്ങ് സംസ്ഥാന തല മത്സരത്തില്‍, സാംസ്കാരിക ജില്ലയുടെ മികവുറ്റ സാന്നിധ്യം അറിയിക്കാനുള്ള വേദിയാവും ഇത്. ഗ്രാമീണ മേഖലകളില്‍ സാംസ്കാരികമായ പുത്തനുണര്‍വ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അറിവരങ്ങ് മത്സരത്തിലുപരി ജനങ്ങളുടെ കലോത്സവമായാണ് ദേശാഭിമാനി വിഭാവനം ചെയ്യുന്നത്. ഞായറാഴ്ച ജില്ലാതലപരിപാടിയില്‍ മന്ത്രിമാരായ എ സി മൊയ്തീനും പ്രൊഫ. സി രവീന്ദ്രനാഥും പങ്കെടുക്കും. ക്വിസ്, കവിത, നാടന്‍പാട്ട്, സംഘഗാനം എന്നീ നാല് ഇനങ്ങളിലാണ് മത്സരം. അഞ്ചുമുതല്‍ 12വയസ്സുവരെ, 13മുതല്‍ 18വരെ, 19മുതല്‍ 35വരെ, 35നുമുകളില്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മത്സരം അരങ്ങേറും. മത്സരാര്‍ഥികള്‍ വയസ്സു തെളിയിക്കാന്‍ രേഖ കൊണ്ടുവരണം. ജില്ലാതല മത്സരങ്ങളുടെ രജിസ്ട്രേഷന്‍ രാവിലെ 8.30ന് തുടങ്ങും. രാവിലെ 9.30ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിവരങ്ങ് ഉദ്ഘാടനം ചെയ്യും. മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനാകും. ആലങ്കോട് ലീലാകൃഷ്ണന്‍  മുഖ്യാതിഥിയാവും. വൈകിട്ട് 4.30ന് സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് മത്സരങ്ങള്‍ തുടങ്ങും. 
മത്സരം ഇപ്രകാരം:
വേദി ഒന്ന്: 930ന് ഉദ്ഘാടനം.
1030 മുതല്‍ നാടന്‍പാട്ട്(കാറ്റഗറി3) 130 മുതല്‍ നാടന്‍പാട്ട്(കാറ്റഗറി4) വേദി രണ്ട്: 1030മുതല്‍ നാടന്‍പാട്ട്(കാറ്റഗറി 1) 130 മുതല്‍ നാടന്‍പാട്ട് (കാറ്റഗറി 2), വേദി മൂന്ന്: 1030മുതല്‍ സംഘഗാനം (കാറ്റഗറി4)
130 മുതല്‍ സംഘഗാനം(കാറ്റഗറി3) വേദി നാല്:  1030 മുതല്‍ സംഘഗാനം(കാറ്റഗറി2)
130മുതല്‍ സംഘഗാനം(കാറ്റഗറി1), വേദി അഞ്ച്: 1030 മുതല്‍ ക്വിസ് കാറ്റഗറി1, തുടര്‍ന്ന് കവിത കാറ്റഗറി 1, 2. വേദി ആറ്:1030 മുതല്‍ ക്വിസ് കാറ്റഗറി2, തുടര്‍ന്ന് കവിത കാറ്റഗറി 3, 4. വേദി ഏഴ്: 1030 മുതല്‍ ക്വിസ് കാറ്റഗറി3
വേദി എട്ട്: 1030 മുതല്‍ ക്വിസ് കാറ്റഗറി4 ജില്ലാതല മത്സരത്തില്‍ ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം  സ്ഥാനം 20,000 രൂപ, രണ്ടാംസ്ഥാനം 10,000 രൂപ, വ്യക്തിഗത ഇനങ്ങള്‍ക്ക് ഒന്നാം സ്ഥാനം 10,000 രൂപ, രണ്ടാംസ്ഥാനം 5000 രൂപ എന്നിങ്ങനെയാണ് ക്യാഷ് അവാര്‍ഡ്. 
ആഗസ്ത് 27ന് കണ്ണൂരിലാണ് സംസ്ഥാന മത്സരം. ജില്ലാതല മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക്സംസ്ഥാനതലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന മെഗാ ഫൈനലില്‍ ഗ്രൂപ്പ് ഇനങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ, രണ്ടാംസ്ഥാനം 75,000 രൂപ, വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനം ഒരു ലക്ഷം രൂപ, രണ്ടാം സ്ഥാനം 50,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. 
 
പ്രധാന വാർത്തകൾ
Top