19 June Tuesday

സി ഒ പൗലോസിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

സിഐടിയു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴീക്കോടൻ സ്മാരകഹാളിൽ ചേർന്ന സി ഒ പൗലോസ്‌ അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ> മുതിർന്ന സിപിഐ എം നേതാവും സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗവുമായിരുന്ന സി ഒ പൗലോസിനെ അനുസ്മരിച്ചു. സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും ആഭിമുഖ്യത്തിൽ സി ഒ പലോസിന്റെ അഞ്ചാം ചരമവാർഷികം വിപുലമായി ആചരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴീക്കോടൻ സ്മാരകഹാളിൽ ചേർന്ന അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി. ആഭരണത്തൊഴിലാളി ഫെഡറേഷൻ(സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി വി പി സോമസുന്ദരൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി യു പി ജോസഫ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ വി ഹരിദാസ് നന്ദിയും പറഞ്ഞു.
ആഭരണ നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു)}ആഭിമുഖ്യത്തിൽ, യൂണിയൻ സംസ്ഥാന പ്രസിഡന്റായിരുന്ന സി ഒ പൗലോസിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് രാവിലെ അരിയങ്ങാടിയിലെ ഓഫീസ് പരിസരത്ത് പ്രസിഡന്റ് പി ചന്ദ്രൻ പതാക ഉയർത്തി. തുടർന്ന് ചേർന്ന അനുസ്മരണയോഗം ഫെഡറേഷൻ ജനറൽ സെക്രട്ടറി വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. പി ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി കെ ബി സുകുമാരൻ, വൈസ് പ്രസിഡന്റുമാരായ ടി വി ദിവാകരൻ, കെ വി ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ ടി കെ പത്മനാഭൻ, പി പി സന്തോഷ് എന്നിവർ സംസാരിച്ചു.
 സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കയ്പമംഗലം തായ് നഗറിൽ നടന്ന അനുസ്മരണ സമ്മേളനം  ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ വി പീതാംബരൻ അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം യു പി ജോസഫ്, നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ്, ടി വി സുരേഷ്, കെ എ വിശ്വംഭരൻ, എം എ ഹാരിസ്ബാബു, വി കെ ജ്യോതിപ്രകാശ്, മഞ്ജുള അരുണൻ, വസന്ത മഹേശ്വരൻ എന്നിവർ  സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി കാളമുറിയിൽനിന്നും പ്രകടനവുമുണ്ടായി. ബിജെപിയിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും രാജിവച്ച്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നവർക്ക്‌ യോഗത്തിൽ സ്വീകരണവും നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top