26 September Wednesday

വിദ്യാർഥിനിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ‌് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018
ചാവക്കാട്
വീട്ടിൽ അതിക്രമിച്ചുകയറി പതിനഞ്ചു വയസ്സുള്ള വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവിനെ ചാവക്കാട് പൊലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തൻകടപ്പുറം കേരന്റകത്ത് കോയമോ(86)നെയാണ് ചാവക്കാട്  സ്റ്റേഷൻ ഓഫീസർ ജി ഗോപകുമാർ അറസ്റ്റ് ചെയ്തത്. 
ജൂലൈ അവസാനം സ്കൂൾ അവധി ദിവസമാണ്  ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. മാതാപിതാക്കൾ ജോലിക്ക്  പോയതിനെ തുടർന്ന് വീട്ടിൽ കുട്ടി  തനിച്ചായിരുന്നു.  കുട്ടിയെ വിടിന് പുറത്ത്  കണ്ടതിനെ തുടർന്ന്  പതുങ്ങിനിന്നശേഷം കുട്ടി വീടിനുള്ളിൽ കടന്ന സമയത്ത് അതിക്രമിച്ചു കയറി ഇയാൾ   ബലാത്സംഗം ചെയ്യുകയായിരുന്നു. 
അടുത്ത ദിവസം കുട്ടി ക്ലാസ് ടീച്ചറെ വിവരമറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പോക്സോ നിയമ പ്രകാരം കേസെടുത്ത  പൊലീസ് കുട്ടിയെ വൈദ്യപരിശോധനയ‌്ക്ക‌്  വിധേയയാക്കി. 
വെള്ളിയാഴ്ച വൈകിട്ടാണ‌് അറസ്റ്റ് ചെയ‌്തത‌്. ശനിയാഴ്ച വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ‌് ചെയ്തു. എസ്ഐ  കെ ജി ജയപ്രദീപ്, എഎസ്ഐ അനിൽ മാത്യു എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
Top