14 November Wednesday

‘സഖാവി’ന്റെ ഇന്നത്തെ വരുമാനം അഭിമന്യുവിന്റെ കുടുംബത്തിന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

ഓട്ടത്തിന് തയ്യാറായി സഖാവ് ട്രാവൽസ്

ചേർപ്പ് >തൃപ്രയാർ‐ഇരിങ്ങാലക്കുട റൂട്ടിലോടുന്ന സഖാവ് ട്രാവൽസ് ബസിന്റെ വ്യാഴാഴ്ചത്തെ മുഴുവൻ കലക്ഷനും മഹാരാജാസ് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബത്തിന് നൽകും. കിഴുപ്പിള്ളിക്കര  ചിറങ്ങരപ്പറമ്പിൽ സൈലോവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ‌്. രാവിലെ ഏഴിന‌് കിഴുപ്പിള്ളിക്കരയിൽനിന്നാണ് ബസ‌്  പുറപ്പെടുന്നത്.
 
വ്യാഴാഴ‌്ച യാത്രക്കാർക്ക് ടിക്കറ്റ് നൽകി പണം വാങ്ങില്ല. പകരം ബസിൽ വയ്ക്കുന്ന ബക്കറ്റിൽ യാത്രക്കാർക്ക് കഴിയാവുന്ന വിധത്തിൽ പണം നിക്ഷേപിക്കാം. രാത്രി ഏഴരയ്ക്ക് ഓട്ടം അവസാനിക്കുന്നതുവരെ ലഭിക്കുന്ന തുക മുഴുവനായും അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക‌് നൽകും. രാവിലെ ഏഴിന് കിഴുപ്പിള്ളിക്കര സെന്ററിൽ സിപിഐ എം ചേർപ്പ് ഏരിയകമ്മിറ്റി അംഗം എ എസ് ദിനകരൻ ബസ‌് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 
പ്രധാന വാർത്തകൾ
Top