Top
20
Monday, November 2017
About UsE-Paper

സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഉദ്ഘാടനം ചെയ്തു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
# സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു

 

തൃശൂര്‍ > സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് ടാഗോര്‍ സെന്റിനറി ഹാളില്‍ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. സ്നേഹിതയില്‍ ഒരു മുഴുവന്‍ സമയ വക്കീലിന്റെ സേവനം ഉടന്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പുതിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്കുമാര്‍ പദ്ധതി അവതരിപ്പിച്ചു. മികച്ച ജെഎല്‍ജികളേയും ജെന്‍ഡര്‍ കലാജാഥാ അംഗങ്ങളേയും മന്ത്രി  ജലീല്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ പി ഒ ജോര്‍ജ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ ജി രാഗപ്രിയ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മിനി സ്വാഗതവും എഡിഎം സി ജോസ് നന്ദിയും പറഞ്ഞു.
 സ്ത്രീ വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകം അരങ്ങേറി. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രശ്നപരിഹാര കേന്ദ്രമാണ് സ്നേഹിത. അത്യാവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താല്‍ക്കാലിക സംരക്ഷണം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമങ്ങള്‍ എന്നിവ നേരിടുന്നവര്‍ക്ക് ആവശ്യമായ അടിയന്തര സേവനങ്ങള്‍, സൌജന്യകൌണ്‍സലിങ്/ടെലികൌണ്‍സലിങ് സൌകര്യം, സൌജന്യ നിയമസഹായം എന്നീ സേവനങ്ങള്‍ ലഭ്യമാണ്. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, സ്ത്രീശിശു സൌഹൃദ പ്രദേശം സൃഷ്ടിക്കുന്നതിനായി ജില്ലയില്‍ രൂപം നല്‍കിയ ജെന്‍ഡര്‍ ഗാര്‍ഡ്സ്, ജെന്‍ഡര്‍ ആര്‍പിമാരടക്കം 1500 ഓളം പേര്‍ പങ്കെടുത്തു.