Top
21
Wednesday, February 2018
About UsE-Paper

ഐഎംഎ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 

കൊടുങ്ങല്ലൂര്‍ > ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ 60ാം സംസ്ഥാന സമ്മേളനം 'മുസിരിസ്കോണ്‍ 2017ന് ശനിയാഴ്ച കൊടുങ്ങല്ലൂര്‍ എറിയാടുള്ള കോസ്മോപൊളിറ്റന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമാവും. ഞായറാഴ്ച സമാപിക്കും. ആരോഗ്യജീവിതവും അവയവദാനവും പ്രോത്സാഹിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ഐഎംഎ ഇത്തവണ സംസ്ഥാന സമ്മേളനം നടത്തുന്നത്.
ശനിയാഴ്ച രാവിലെ 8.30ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ്ഡോ. വിജി പ്രദീപ്കുമാര്‍ പതാക ഉയര്‍ത്തും. ഇന്ത്യയിലെയുംവിദേശരാജ്യങ്ങളിലെയും വിദഗ്ധര്‍ ആധുനികവൈദ്യശാസ്ത്ര രംഗത്തെ നാല്‍പ്പതോളം വ്യത്യസ്തവിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. ഐഎംഎ സംസ്ഥാന കൌണ്‍സില്‍ യോഗവും നടക്കും. 'ഓര്‍മയിലുണ്ട് തണലിടങ്ങളേ' എന്ന പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ച എഴുപതോളം ഡോക്ടര്‍മാരെ പ്രവര്‍ത്തകസമിതിയോഗം അനുസ്മരിക്കും. വൈകിട്ട് നടക്കുന്ന’ഒരു ശരത്കാലസന്ധ്യയില്‍ നമ്മളൊത്ത്’ സാംസ്കാരിക പരിപാടി ഇന്നസെന്റ് എംപി ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ കമല്‍ പങ്കെടുക്കും. കലാകാരനൊരുസ്നേഹസ്പര്‍ശം എന്ന പരിപാടിയുടെ‘ഭാഗമായി സംഗീത അധ്യാപകനായ സോപാനം ഉണ്ണികൃഷ്ണനെ ആദരിക്കും.
ഞായറാഴ്ച രാവിലെ പത്തിന് പൊതുസമ്മേളനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് അമ്പതോളം സ്റ്റാളുകളുമുണ്ടാകും. വിദേശത്തുനിന്നടക്കം മൂവായിരത്തിലധികം ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍നിന്ന് മുന്നൂറോളം പിജിവിദ്യാര്‍ഥികളും സമ്മേളനത്തിനെത്തും. പൊതുജനങ്ങള്‍ക്ക് അവയവങ്ങള്‍ ദാനംചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ട് നല്‍കാനുള്ള സൌകര്യവും സമ്മേളനവേദിയില്‍ ഒരുക്കിയിട്ടുണ്ട്. 
Tags :
ഐഎംഎ