Top
19
Sunday, November 2017
About UsE-Paper

അക്ഷരമുറ്റം ജില്ലാതല മത്സരം ഇന്ന്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിലെ ജില്ലാതല അറിവുത്സവം ശനിയാഴ്ച തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷന്‍ തുടങ്ങും. 9.30ന് ഗാനരചയിതാവ് റഫീക് അഹമ്മദ് ജില്ലാതല അറിവുത്സവം ഉദ്ഘാടനം ചെയ്യും. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. പകല്‍ 12.30ന് സമ്മാനദാന സമ്മേളനം സാഹിത്യകാരന്‍  പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി മുഖ്യാതിഥിയാവും. എന്‍ട്രന്‍സ് കോച്ചിങ് വിദഗ്ധന്‍ പ്രൊഫ. പി സി തോമസ് സംസാരിക്കും.  
സബ്ജില്ലകളില്‍ വിജയികളായ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാരാണ് മത്സരാര്‍ഥികള്‍. ഒന്നും മൂന്നും സ്ഥാനക്കാര്‍ ഒരു ടീമായും രണ്ടും നാലും സ്ഥാനക്കാര്‍ മറ്റൊരു ടീമായുമാണ് ജില്ലാതലത്തില്‍ പങ്കെടുക്കുക. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സബ്ജില്ലകളില്‍ വിജയികളായ 192 പേരാണ് ജില്ലയിലെ മത്സരാര്‍ഥികള്‍. 
ജില്ലാ തലത്തില്‍ വിജയികളാവുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ സംസ്ഥാന മെഗാ ഫൈനലില്‍  പങ്കെടുക്കാന്‍ അര്‍ഹത നേടും.  ് നവംബര്‍ 25ന് തൃശൂരിലാണ്  മെഗാ ഫൈനല്‍. മുളങ്കുന്നത്തുകാവ് കിലയാണ് വേദി. പിന്നീട് നടക്കുന്ന സമ്മാനദാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, അക്ഷരമുറ്റം അംബാസഡര്‍ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ അതിഥികളായെത്തും. അക്ഷരമുറ്റത്തിന്റെ മുഖ്യ സ്പോണ്‍സര്‍ ഒഡീസിയയാണ്.