20 October Saturday

കെ കെ മാമക്കുട്ടിക്ക് നാടിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
തൃശൂർ 
സിപിഐ എമ്മിനെ വളർത്തിയെടുക്കുന്നതിൽ ത്യാഗോജ്വലതയുടെ പ്രതീകവും ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവുമായിരുന്ന കെ കെ മാമക്കുട്ടിക്ക് നാടിന്റെ വികാരോജ്വലമായ സ്മരണാഞ‌്ജലി.   മൂന്നുപതിറ്റാണ്ട് സിപിഐ എം ജില്ലാസെക്രട്ടറിയായിരുന്ന കെ കെ മാമക്കുട്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സിപിഐ എം ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ പരിപാടികൾ അദ്ദേഹം ജനഹൃദയങ്ങളിൽ  ജീവിക്കുന്നതിന്റെ  നിദർശനമായി.  
ജില്ലയിലെ പാർടി ഘടകങ്ങളിൽ  പ്രഭാതഭേരി, പുഷ്പാർച്ചന,  പതാക ഉയർത്തൽ, അനുസ്മരണയോഗങ്ങൾ തുടങ്ങിയവയോടെയാണ് സ്മരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി പാർടി ഓഫീസുകളും വർഗ ബഹുജന സംഘടനകളുടെ ഓഫീസുകളും അലങ്കരിച്ചു. 
രാവിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക ഉയർത്തി. 16   ഏരിയ കമ്മിറ്റി ഓഫീസുകളിലും പതാക ഉയർത്തൽ നടന്നു. കെ കെ മാമക്കുട്ടിയുടെ നാടായ ഊരകം സെന്ററിൽ ചേർന്ന  അനുസ്മരണ പൊതുയോഗം സിപിഐ എം  കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ ഉദ്്ഘാടനം ചെയ്തു. 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ശ്രീനിവാസൻ അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജൻ,  ഏരിയ സെക്രട്ടറി പി ആർ വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ അനിൽ, എ എസ് ദിനകരൻ, പി ചന്ദ്രൻ, സെബി ജോസഫ്, പി കെ ലോഹിതാക്ഷൻ, പി സി ശ്രീദേവി, എം മധു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി ആർ വർഗീസ് സ്വാഗതവും ഒ എസ് റഷീദ് നന്ദിയും പറഞ്ഞു.
മാമക്കുട്ടിയുടെ  വസതിയിലെ സ്മൃതി മണ്ഡപത്തിൽ കെ രാധാകൃഷ്ണൻ, എം എം വർഗീസ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ പങ്കെടുത്തു. 
വൈകിട്ട് തൃശൂർ ടാഗോർ സെന്ററിനറി ഹാളിൽ സിപിഐ എം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. 
 സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ,  സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജു എംപി, ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, കെ കെ രാമചന്ദ്രൻ, സേവ്യർ  ചിറ്റിലപ്പിള്ളി, എ എസ് കൂട്ടി, പി കെ ഡേവിസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി ഡി ദേവസി എംഎൽഎ, കെ വി നഫീസ, മുതിർന്ന നേതാക്കളായ എ പത്മനാഭൻ, അമ്പാടി വേണു, ഗുരുവായൂർ ദേവസ്വം  പ്രസിഡന്റ് അഡ്വ. കെ ബി മോഹൻദാസ് എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജൻ സ്വാഗതവും ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു. 
തൃശൂർ ദേശാഭിമാനിയിൽ പി കെ ബിജു എംപി പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. 'ആചാരങ്ങൾ, അനാചാരങ്ങൾ: സത്യവും മിഥ്യവും' എന്ന വിഷയത്തിൽ സ്വാമി സന്ദീപാനന്ദഗിരി പ്രഭാഷണം നടത്തി. 
സീനിയര്‍ ന്യൂസ് എഡിറ്റർ എൻ മധു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, യൂണിറ്റ് മാനേജർ ഐ പി ഷൈൻ എന്നിവർ സംബന്ധിച്ചു. ലോക്കൽ സെക്രട്ടറി ടോം പനക്കൽ സ്വാഗതവും ഇ എസ് സുഭാഷ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top