16 October Tuesday

കർഷകസംഘം പ്രതിഷേധ കൂട്ടായ‌്മ 99 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
തൃശൂർ
പ്രളയം തകർത്ത കേരളത്തിന്റെ കാർഷികമേഖലയെ പുനർനിർമിക്കാൻ തടസ്സമായി നിൽക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന‌് ആവശ്യപ്പെട്ട‌് കർഷക സംഘം ശനിയാഴ‌്ച ജില്ലയിൽ  99 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ‌്മ സംഘടിപ്പിക്കും. 
സഹായത്തിനുള്ള കേന്ദ്രമാനദണ്ഡങ്ങൾ തിരുത്തുക, ഉൽപ്പാദനചെലവും 50 ശതമാനം ആദായവും  ചേർത്തുള്ള തുക നഷ്ടപരിഹാരമായി അനുവദിക്കുക, കുറഞ്ഞ പലിശക്ക‌് വായ‌്പ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച‌് വൈകിട്ട‌് നാല‌് മുതൽ ഏഴ‌് വരെയാണ‌് പ്രതിഷേധ കൂട്ടായ‌്മ.
 പ്രധാന കേന്ദ്രങ്ങളും ഉദ‌്ഘാടകരും ചുവടെ:
തൃശൂർ കോർപറേഷൻ – മുരളി പെരുനെല്ലി, ഇരിങ്ങാലക്കുട – പി കെ ഡേവിസ‌്, പുഴക്കൽ – എ എസ‌് കുട്ടി, ചേർപ്പ‌് – പി ആർ വർഗീസ‌്, താണിക്കുടം –എം എം അവറാച്ചൻ, പുന്നയൂർ – കെ എച്ച‌് കയ്യുമ്മു, കൊടുങ്ങല്ലൂർ – അമ്പാടി വേണു, ചേലക്കര –സെബി ജോസഫ‌്, നെടുമ്പാൾ –ടി എ രാമകൃഷ‌്ണൻ, കുന്നംകുളം – പി വി രവീന്ദ്രൻ, ചാവക്കാട‌് –എം എൻ സത്യൻ, ഒല്ലൂർ –ടി ജി ശങ്കരനാരായണൻ,  മണ്ണുത്തി –ഗീതഗോപി, വലപ്പാട‌് – ടി എ ഹാരിസ‌്ബാബു, കുമ്പളങ്ങാട‌് –ടി കെ സുലേഖ, അയ്യന്തോൾ – കെ രവീന്ദ്രൻ, മാള –എം രാജേഷ‌്,  ചാലക്കുടി –ടി എ ജോണി, മണലൂർ – വി എൻ സുർജിത‌്.
പ്രധാന വാർത്തകൾ
Top