26 September Wednesday
അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ട‌്

എസ‌്എഫ‌്ഐ ജില്ലയിൽനിന്ന‌് സമാഹരിച്ചത‌് 3.44 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ശേഖരിച്ച അഭിമന്യു ഫണ്ട് സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവിന് ജില്ലാ സെക്രട്ടറി സി എസ് സംഗീത് കൈമാറുന്നു

 
തൃശൂർ
ക്യാമ്പസ‌് ഫ്രണ്ട‌്‐എസ‌്ഡിപിഐ വർഗീയ തീവ്രവാദികൾ കൊലപ്പെടുത്തിയ മഹാരാജാസിലെ വിദ്യാർഥിയും എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ എസ‌്എഫ‌്ഐ ജില്ലയിൽനിന്ന‌് സമാഹരിച്ച 3,44,230 രൂപ കൈമാറി. ജില്ലയിലെ വിദ്യാർഥികളിൽനിന്നാണ‌് ഫണ്ട‌് ശേഖരിച്ചത‌്.  ഫണ്ട‌് എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ‌് ജില്ലാ സെക്രട്ടറി സി എസ‌് സംഗീതിൽനിന്ന‌് ഏറ്റുവാങ്ങി. ജില്ലാ വൈസ‌് പ്രസിഡന്റ‌് മിഥുൻ കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന ജോ. സെക്രട്ടറി  വി പി ശരത്ത‌്പ്രസാദ‌്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, എസ‌്എഫ‌്ഐ സംസ്ഥാന കമ്മിറ്റിയംഗം നിധിൻ പുല്ലൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top