20 September Thursday

എംബിബിഎസ് പരീക്ഷയിൽ കൊടുങ്ങല്ലൂർ സ്വദേശിക്ക് ഒന്നാം റാങ്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018
കൊടുങ്ങല്ലൂർ
എംബിബിഎസ് പരീക്ഷയിൽ കൊടുങ്ങല്ലൂർ സ്വദേശി ശ്രീവിദ്യാ സുരേഷിന് ഒന്നാം റാങ്ക് ലഭിച്ചു. 82.57 ശതമാനം മാർക്ക് നേടിയാണ് എടവിലങ്ങ‌്മണക്കാട്ടുപടി കുടുംബാംഗം എൻജിനീയർ സുരേഷിന്റെയും വിൽമയുടെയും   മകളായ ശ്രീവിദ്യയാണ്‌ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 
പറവൂർ ചാലാക്ക  ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർഥിനിയാണ് ശ്രീവിദ്യ.  
തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ മേധാ മുരളി 80.36 ശതമാനം മാർക്കോടെ രണ്ടാം റാങ്കും ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ അഫ്രിൻ ഹനാൻ 78.32 ശതമാനം മാർക്കോടെ മൂന്നാം റാങ്കും നേടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top