Top
20
Monday, November 2017
About UsE-Paper

അക്ഷരമുറ്റം ജില്ലാതല അറിവുത്സവം നാളെ

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിലെ സബ്ജില്ലാ തല വിജയികള്‍ പങ്കെടുക്കുന്ന ജില്ലാതല അറിവുത്സവം ശനിയാഴ്ച. തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്  ജില്ലാതല അറിവുത്സവ വേദി. സബ്ജില്ലകളില്‍ വിജയികളായ 1, 2, 3, 4 സ്ഥാനക്കാരാണ് മത്സരാര്‍ഥികള്‍. 1, 3 സ്ഥാനക്കാര്‍ ഒരു ടീമായും 2, 4 സ്ഥാനക്കാര്‍ മറ്റൊരു ടീമായുമാണ് ജില്ലാതലത്തില്‍ പങ്കെടുക്കുക. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സബ്ജില്ലകളില്‍ വിജയികളായ 192 പേരാണ് ജില്ലയിലെ മത്സരാര്‍ഥികള്‍. 
രാവിലെ 8.30. രജിസ്ട്രേഷന്‍ തുടങ്ങും. 9.30ന്  ഗാനരചയിതാവ് റഫീക് അഹമ്മദ്  അറിവുത്സവം ഉദ്ഘാടനം ചെയ്യും. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. പകല്‍  12.30ന് സമ്മാനദാന സമ്മേളനം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. എന്‍ട്രന്‍സ് കോച്ചിങ് വിദഗ്ധന്‍ പ്രൊഫ. പി സി തോമസ് മുഖ്യാതിഥിയാകും. സാമൂഹിക, സാംസ്കാരിക, അധ്യാപന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 
ജില്ലാ തലത്തിലെ വിജയികളാവുന്ന 1, 2 സ്ഥാനക്കാര്‍ സംസ്ഥാന മെഗാ ഫൈനലില്‍   മാറ്റുരയ്ക്കാന്‍ അര്‍ഹത നേടും.  എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ  1, 2 സ്ഥാനങ്ങളോടെ 16 പേരാണ് ജില്ലാതലത്തില്‍ വിജയികളായി  മെഗാഫൈനലില്‍  പങ്കെടുക്കാന്‍ അര്‍ഹത നേടുക. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 7500 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. 25ന് തൃശൂരിലാണ്  മെഗാ ഫൈനല്‍. മുളങ്കുന്നത്തുകാവ് കിലയാണ് വേദി. പിന്നീട് നടക്കുന്ന സമ്മാനദാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, അക്ഷരമുറ്റം അംബാസഡര്‍ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ അതിഥികളായെത്തും. മൊത്തം ഒരു കോടിയില്‍പ്പരം രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്ന അക്ഷരമുറ്റത്തിന്റെ മുഖ്യ സ്പോണ്‍സര്‍ ഒഡീസിയയാണ്.