23 October Tuesday

ആനപ്പുറത്തിരുന്ന് പൂത്തിരി കത്തിച്ചതിന് 5 പേര്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 10, 2017

 കുന്നംകുളം > പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ആനപ്പുറത്തിരുന്ന് പൂത്തിരി കത്തിച്ചതിന് വനംവകുപ്പ് അഞ്ചുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 

പഴഞ്ഞി പഴുന്നാന വീട്ടില്‍ ബാബുവിന്റെ മകന്‍ ജിബിന്‍, ചാലിശേരി ചെറുവത്തൂര്‍ ജോസിന്റെ മകന്‍ ജോണ്‍സണ്‍, പഴഞ്ഞി ചെറുവത്തൂര്‍ വീട്ടില്‍ ജോസിന്റെ മകന്‍ ഫിജോ, പഴഞ്ഞി  ചെറുവത്തൂര്‍ താരപ്പന്റെ മകന്‍ ടിന്റു, ചെര്‍പ്പുളശേരി വെള്ളിനേഴി ശ്രീകൃഷ്ണസദനത്തില്‍ ഗോവിന്ദന്‍കുട്ടിയുടെ മകന്‍ അനീഷ് എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തത്. 
കഴിഞ്ഞദിവസം പഴഞ്ഞി ഒറ്റത്തെങ്ങ് പെരുന്നാള്‍ കമ്മിറ്റി ബോയ്സ് ക്ളബ് വിഭാഗം ചെര്‍പ്പുളശേരി രാജശേഖരന്‍ എന്ന ആനയെ എഴുന്നള്ളിച്ചുകൊണ്ടുവരുമ്പോള്‍ ആനപ്പുറത്തിരുന്ന് ജിബിന്‍ ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ മൂളി പ്രവര്‍ത്തിപ്പിക്കുകയും മറ്റ് മൂന്നുപേര്‍ ആനപ്പുറത്തിരുന്ന് മൂളി കത്തിക്കുന്നതിന് സഹായങ്ങള്‍ ചെയ്തതിനും പാപ്പാനായ അനീഷ് ഇതിന് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്ത് ആനയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
പ്രധാന വാർത്തകൾ
Top