23 September Sunday

ആകാശവാണി ഉദ്യോഗസ്ഥനെ ആക്രമിച്ചവർക്കെതിരെ നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
തൃശൂർ
ആകാശവാണി ഉദ്യോഗസ്ഥൻ എസ് നാരായണൻ നമ്പൂതിരിയെ പതിയിരുന്നാക്രമിച്ച‌്  കൊലപ്പെടുത്താൻ ശ്രമിച്ച ക്രൂര നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി  പ്രതിഷേധിച്ചു. ആകാശവാണി തൃശൂർ നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവും പ്രോഗ്രാം കോ‐ ഓർഡിനേറ്ററുമെന്നതിനു പുറമേ കേരളീയ പ്രാചീന ശാസ്ത്രീയ കലാരൂപങ്ങളിൽ അവഗാഹമുള്ളയാളാണ് നാരായണൻ നമ്പൂതിരി. അദ്ദേഹത്തെ അക്രമിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. 
സർക്കാരിന്റെ പ്രമുഖ സാംസ്കാരിക സ്ഥാപനത്തിലെ കലാരംഗം കൈകാര്യം ചെയ്യുന്ന ഉേദ്യാഗസ്ഥനെ പൈശാചികമായി ആക്രമിച്ചത‌് ഗൗരവമായി കാണണം. കുറ്റവാളികളെ ഉടൻ പിടികൂടി ശിക്ഷിക്കണമെന്നും ഇത്തരം ക്രിമിനൽ സാഹചര്യം ഒഴിവാക്കാൻ നടപടിയുണ്ടാവണമെന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സി രാവുണ്ണിയും സെക്രട്ടറിഎം എൻ വിനയകുമാറും പറഞ്ഞു.
പ്രധാന വാർത്തകൾ
Top