20 October Saturday

കർഷകസംഘം രോഷപ്രകടനവും കുത്തിയിരിപ്പും കേന്ദ്രസർക്കാരിന‌് താക്കീതായി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
  തൃശൂർ
കേന്ദ്രസർക്കാരിന് താക്കീതായി കർഷകസംഘത്തിന്റെ രോഷപ്രകടനവും കുത്തിയിരുപ്പുസമരവും. ആയിരക്കണക്കിനുപേർ അണിനിരന്ന കർഷകപ്രക്ഷോഭം മോഡിസർക്കാരിനുള്ള മുന്നറിയിപ്പായി മാറി. കിസാൻസഭ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന ജയിൽനിറയ‌്ക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കർഷകസംഘം ജില്ലാ കമ്മിറ്റി തൃശൂർ സ്പീഡ് പോസ്റ്റോഫീസിന്മുന്നിൽ രോഷപ്രകടനവും തെക്കേ ഗോപുരനടയിൽ ഒരുദിവസത്തെ കുത്തിയിരിപ്പ് സമരവും നടത്തിയത്. 
കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകുക, സബ്സിഡി നിലനിർത്തുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, പെട്രോൾ‐ ഡീസൽ വിലവർധന പിൻവലിക്കുക, കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യവ്യാപക പ്രക്ഷോഭം നടത്തിയത്. രാവിലെ പറമേക്കാവ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. സ്പീഡ്പോസ്റ്റ് ഓഫീസിന്മുന്നിൽ പ്രകടനം നടത്തിയശേഷം, തെക്കേഗോപുരനടയിൽ സമാപിച്ചു.
 സിഐടിയു സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്, സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്, എ എസ് കുട്ടി, അമ്പാടി വേണു, പി ആർ വർഗീസ്, എം എം അവറാച്ചൻ, സെബി ജോസഫ് പെല്ലിശേരി, പി വി രവീന്ദ്രൻ, ടി എ രാമകൃഷ്ണൻ, കെ രവീന്ദ്രൻ, എം എൻ സത്യൻ, ഗീത ഗോപി, എം എ ഹാരിസ്ബാബു, ടി ജി ശങ്കരനാരായണൻ, ടി കെ സുലേഖ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top