Top
21
Tuesday, November 2017
About UsE-Paper

വ്യാപാരി വ്യവസായി സമിതി കരിദിനം ആചരിച്ചു

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌

 തൃശൂര്‍ > വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. തൃശൂര്‍ പാറമേക്കാവ് എസ്ബിഐ ബാങ്കിന് മുന്നിലേക്ക് നടത്തിയ പ്രകടനവും ധര്‍ണയും സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ കെ ആര്‍ അജിത്ബാബു, ജോയ് പ്ളാശേരി, സേവ്യര്‍ ചിറയത്ത് എന്നിവര്‍ സംസാരിച്ചു. ഷിന്റോ റാഫേല്‍, പി ഡി അനില്‍, രവി പുഷ്പഗിരി, സുഗുണ സുരേഷ്, ജ്യോതി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

പുഴയ്ക്കല്‍ ഏരിയയില്‍ അമലനഗര്‍ എസ്ബിഐ ബാങ്കിന് മുന്നിലേക്ക് നടത്തിയ സമരം സമിതി ജില്ലാ സെക്രട്ടറി കെ എം ലെനിന്‍ ഉദ്ഘാടനം ചെയ്തു. സി എല്‍ ഡേവിസ്, പി കെ കേശവന്‍,  കെ രാമചന്ദ്രന്‍, പി കെ മുകുന്ദന്‍, എം ആര്‍ ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. 
വടക്കാഞ്ചേരി ഏരിയയില്‍ അത്താണി എസ്ബിഐ ബാങ്കിന് മുന്നിലേക്ക് നടത്തിയ സമരം വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. എം എ മോഹനന്‍, സുകുമാരന്‍ ആര്യംപാടം, പിഎസ്സി ബാങ്ക് പ്രസിഡന്റ് എം ആര്‍ ഷാജന്‍, ജോയ് എം ജേക്കബ്, കെ ടി രാജു, പ്രീത ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.