21 November Wednesday

പ്രളയാനന്തര ഭവനനിർമാണം: ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
സ്വന്തം ലേഖകൻ
തൃശൂർ
സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുക്കുന്ന വീടുകളുടെ നിർമാണം സംബന്ധിച്ച് ശിൽപ്പശാല സംഘടിപ്പിച്ചു. തൃശൂർ എൻജിനിയറിങ‌് കോളേജ്, ജ്യോതി എൻജിനിയറിങ‌് കോളേജ്, മഹാരാജാസ് പോളിടെക‌്നിക‌്, ജില്ലയിലെ ഇതര എൻജിനിയറിങ‌് കോളേജുകൾ, പാലക്കാട് എൻഎസ്എസ് എൻജിനിയറിങ‌് കോളേജ്, തൃശൂർ നിർമിതി കേന്ദ്ര, കോസ്റ്റ്ഫോർഡ് എന്നിവിടങ്ങിലെ പ്രതിനിധികൾ പങ്കെടുത്തു. പ്രളയാനന്തര ഭവന നിർമാണത്തിന് ഉപയോഗിക്കേണ്ട സാങ്കേതിക വിദ്യകൾ, നിർമാണസാമഗ്രികൾ, നിർവഹണ രീതികൾ എന്നിവ സംബന്ധിച്ച് വിവിധ നിർദേശങ്ങൾ ശിൽപ്പശാലയിൽ ഉയർന്നുവന്നു. വെള്ളപ്പൊക്കക്കെടുതികളെ പ്രതിരോധിക്കുന്നതിനുള്ള വിവിധ ഭവനനിർമാണ മാതൃകകൾ തൃശൂർ എൻജിനിയറിങ‌് കോളേജിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. 
ജനകീയാസൂത്രണം ജില്ലാ കോ‐ഓർഡിനേറ്റർ വി വി സുധാകരൻ അധ്യക്ഷനായ യോഗത്തിൽ കോസ്റ്റ്ഫോർഡ് പ്രോജക്ട് ഡയറക്ടർ  സ്കന്ദകുമാർ, ജ്യോതി എൻജിനിയറിങ‌് കോളേജ് സിവിൽ എൻജിനിയറിങ‌് മേധാവി രതീശൻ, കോസ്റ്റ്ഫോർഡ് ഭരണസമിതിയംഗം ചന്ദ്രബാബു, ഗവ. എൻജിനിയറിങ‌് ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്, മഹാദേവൻപിള്ള, ഡോ. കെ എ ചന്ദ്രൻ എന്നിവർ വീടുനിർമാണത്തിന്റെ വിവിധ സാങ്കേതിക വശങ്ങൾ വിശദീകരിച്ചു. ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയ‌്ക്കായി സമർപ്പിക്കും.
പ്രധാന വാർത്തകൾ
Top