25 September Tuesday

തൊഴിലുറപ്പ‌് തൊഴിലാളികളുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018
തൃശൂർ 
തൊഴിലുറപ്പ് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്    എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ  തൊഴിലാളികൾ കലക്ടറേറ്റിന‌് മുന്നിൽ ധർണ നടത്തി. തുടർന്ന‌് കലക്ടർക്ക് നിവേദനവും നൽകി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം  ബേബിജോൺ ധർണ ഉദ്ഘാടനം ചെയ‌്തു.  
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കാലത്ത് കുറഞ്ഞത് 2000 രൂപ ഉത്സവബത്ത അനുവദിക്കുക, നിയമം ഉറപ്പ് നൽകുന്ന 100 തൊഴിൽദിനങ്ങൾ തൊഴിൽസന്നദ്ധരായ എല്ലാ കുടുംബങ്ങൾക്കും നൽകുക, തൊഴിലുറപ്പ് കൗൺസിലിൽ കൂടുതൽ സാങ്കേതിക വിദഗ്ധരെ നിയമിച്ച്  കാര്യക്ഷമമാക്കുക,  പഞ്ചായത്ത്തല പ്രവർത്തനം നിരീക്ഷിക്കാൻ സംവിധാനമുണ്ടാക്കുക,  തൊഴിലെടുത്താൽ രണ്ടാഴ്ചയ്ക്കകം കൂലി നൽകണമെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ  നടപ്പാക്കുക. 
തൊഴിൽ സമയം രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലുവരെയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. തൊഴിലാളികളിൽ നിന്ന‌് ശേഖരിച്ച ഒപ്പുകൾ അടങ്ങിയ നിവേദനം ഏരിയ ഭാരവാഹികൾ കലക്ടർ ടി വി അനുപമയെ ഏൽപ്പിച്ചു. അതുവരെ സമര വളണ്ടിയർമാർ മുദ്രാവാക്യം വിളിച്ചും പടപ്പാട്ട‌് ആലപിച്ചും കലക്ടറേറ്റ‌് പരിസരത്ത‌് കുത്തിയിരുന്നു. നേതാക്കൾ എത്തിയതിനു ശേഷമാണ‌് സമരം പിരിഞ്ഞത‌്.  എൻആർഇജി വർക്കേഴ്സ് യൂണിയൻ  ജില്ലാ പ്രസിഡന്റ‌് പി തങ്കം അധ്യക്ഷയായി. 
ജില്ലാ ട്രഷറർ എം എം അവറാച്ചൻ, ജില്ലാ ജോ. സെക്രട്ടറി പി എൻ സുരേന്ദ്രൻ, സാവിത്രി സദാനന്ദൻ, കമലം ഗോപി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി എ എസ‌് ദിനകരൻ നന്ദിയും
പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top