13 November Tuesday
അഭിമന്യു വധം

സിപിഐ എം ജനകീയ പ്രതിഷേധ കൂട്ടായ്മ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
തൃശുർ
 എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ ഇടുക്കി ജില്ലാകമ്മിറ്റിയംഗമായ അഭിമന്യുവിനെ ആസൂത്രിതമായി എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സിപിഐ എം  ജില്ലാകമ്മറ്റി നേതൃത്വത്തിൽ  ചൊവ്വാഴ്ച വൈകിട്ട് നാലുമുതൽ മുതൽ രാത്രി ഏഴ‌്വരെ ജില്ലയിലെ 16 ഏരിയ കേന്ദ്രങ്ങളിൽ നടക്കുന്ന കുട്ടായ്മകളിൽ ആയിരങ്ങൾ പങ്കെടുക്കും. 
 ആക്രമങ്ങൾ നടത്തി  സമാധാനാന്തരീക്ഷം തകർത്ത് ഭീകരത സൃഷ്ടിക്കാനുളള ശ്രമമാണ് എസ്ഡിപിഐ നടത്തുന്നത്. വർഗീയതക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സിപിഐ എം ജനകീയ കൂട്ടായ്മ നടത്തുന്നത്. 
 തൃശൂർ ഏരിയകമ്മിറ്റി കോർപറേഷൻ പരിസരത്ത്  നടത്തുന്ന   കൂട്ടായ്മ  സംസ്ഥാന സെക്രട്ടറിയറ്റംഗം  ബേബിജോൺ ഉദ്ഘാടനം ചെയ്യും. 
സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എൻ ആർ ബാലൻ ചാവക്കാട് മുനിസിപ്പൽ സ്ക്വയറിലും ജില്ലാ സെക്രട്ടറി എം എം വർഗീസ്  മണ്ണുത്തി സെന്ററിലും ഉദ്ഘാടനം ചെയ്യും. 
ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് നാട്ടിക എരിയയിലെ വാടാനപ്പിളളി സെന്ററിലും, മുരളി പെരുനെല്ലി എംഎൽഎ മണലൂർ ഏരിയയിലെ പാവറട്ടി സെന്ററിലും, കെ കെ രാമചന്ദ്രൻ കൊടകര സെന്ററിലും, കെ വി അബ്ദൾഖാദർ എംഎൽഎ വടക്കാഞ്ചേരി ഏരിയയിലെ കടങ്ങോട്  ജങ്ഷനിലും, സേവ്യർ ചിറ്റിലപ്പിളളി ചേലക്കര സെന്ററിലും, എ എസ് കുട്ടി പുഴയ്ക്കൽ ഏരിയയിലെ മുണ്ടൂർ സെന്ററിലും, പി കെ ഡേവിസ് കൊടുങ്ങല്ലൂർ ഏരിയയിലെ എസ്എൻപുരം സെന്ററിലും, പി കെ ഷാജൻ ചേർപ്പ് സെന്ററിലും, ബാബു എം പാലിശേരി കുന്നംകുളം സെന്ററിലും  കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. 
 ജില്ലാകമ്മറ്റിയംഗങ്ങളായ ടി കെ വാസു ചാലക്കുടി  സൗത്ത് ജങ്ങ്ഷനിലും, ആർ ബിന്ദു ഇരിങ്ങാലക്കുട ഏരിയയിലും,  പി ബി അനൂപ് ഒല്ലൂർ ഏരിയയിലെ കുട്ടനെല്ലൂർ ബൈപ്പാസിലും, കെ ആർ വിജയ മാള ടൗണിലും  പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. 
വർഗീയതക്കെതിരായ ക്യാമ്പയിനിൽ എല്ലാ പാർടി പ്രവർത്തകരും മതനിരപേക്ഷ ചിന്താഗതിക്കാരായ  ബഹുജനങ്ങളും അണിചേരണമെന്ന്  സിപിഐ എം ജില്ലാസെക്രട്ടറി  എം എം വർഗീസ് അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top