21 October Sunday

ഇ കെ മേനോന്റെ സ്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
തൃശൂർ > സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും ജില്ലയിലെ സമുന്നത നേതാവും എംഎൽഎയുമായിരുന്ന ഇ കെ മേനോന്റെ സ്മരണ പുതുക്കി. 15‐ാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യു പി ജോസഫ് അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ കെ രാമചന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി ജോസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ എഫ് ഡേവിസ്, കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം പി കെ ഷാജൻ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ വി ഹരിദാസ് നന്ദിയും പറഞ്ഞു.
 സീതാറാം ടെക്സ്റ്റൈൽസിന്റെ ചെയർമാനും യൂണിയൻ പ്രസിഡന്റുമായിരുന്ന ഇ കെ മേനോന്റെ ചരമവാർഷികദിനം സീതാറാം ടെക്സ്റ്റൈൽസ് വർക്കേഴ്സ് യൂണിയന്റെ(സിഐടിയു) നേതൃത്വത്തിൽ ആചരിച്ചു. രാവിലെ മില്ലിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. യൂണിയൻ പ്രസിഡന്റ് ബി എൽ ബാബു ഉദ്ഘാടനം ചെയ്തു. ടി എം സുകുമാരൻ അധ്യക്ഷനായി. ശ്രീജിത് ടി ജനു സ്വാഗതവും സി എൽ ജോസ് നന്ദിയും പറഞ്ഞു.
 കേരള ലക്ഷ്മി മിൽ വർക്കേഴ്സ് യൂണിയന്റെ(സിഐടിയു) സ്ഥാപക ജനറൽ സെക്രട്ടറി ഇ കെ മേനോന്റെ ചരമവാർഷികദിനം യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ മില്ലിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. യൂണിയൻ ജനറൽ സെക്രട്ടറി കെ ബാബു സംസാരിച്ചു.
തൃശൂർ ജില്ലാ റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ(സിഐടിയു) സ്ഥാപക സെക്രട്ടറിയായിരുന്ന ഇ കെ മേനോന്റെ ചരമവാർഷികം യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. 
    റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ഹരിദാസ് അധ്യക്ഷനായി. കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
Top