Top
18
Saturday, November 2017
About UsE-Paper

പാര്‍ഥസാരഥി: അമ്പലം വിഴുങ്ങികള്‍ക്ക് കിട്ടിയ പ്രഹരം

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

 

ഗുരുവായൂര്‍ > ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രച്ചുമതല മലബാര്‍  ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഏറ്റെടുത്തത് ക്ഷേത്രസമ്പത്തില്‍ കണ്ണുനട്ട് വന്‍ അഴിമതി മുന്നില്‍ കണ്ടവര്‍ക്ക് മുഖമടച്ചുള്ള അടി. 
ക്ഷേത്രസമ്പത്തും സ്ഥലമടക്കമുള്ള സ്വത്തും സ്വാര്‍ഥ താല്‍പ്പര്യത്തിന് ഉപയോഗപ്പെടുത്തിയവര്‍ക്ക് തങ്ങളുടെ ലക്ഷ്യം നടക്കില്ലെന്നായതോടെ വിറളിപിടിച്ചിരിക്കുകയാണ്. അതിന് തെളിവാണ്  മലബാര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രഭരണം കൈകാര്യംചെയ്യുന്നതിനെതിരെ സംഘപരിവാറുകാരും മുന്‍ കാലങ്ങളില്‍ ക്ഷേത്രസമ്പത്ത് കൊള്ളയടിച്ചവരും ഹര്‍ത്താലുമായി രംഗത്തുവന്നത്. പലതവണ ക്ഷേത്രം ഏറ്റെടുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് അനുകൂലമായ വിധികള്‍ വിവിധ തലത്തിലുള്ള കോടതികളില്‍നിന്നുമുണ്ടായിട്ടും അത് അംഗീകരിച്ചുകൊടുക്കാന്‍ ഭരണസംഘവും ക്ഷേത്രമുതലില്‍ കണ്ണുണ്ടായിരുന്ന ചിലരും തയ്യാറായിരുന്നില്ല. പിന്നീട് കാര്യങ്ങള്‍ ആര്‍എസ്എസ് ഏറ്റെടുത്തതോടെ വിഷയം കലാപത്തിലേക്കെത്തിക്കുകയായിരുന്നു. പലതരത്തിലുള്ള പ്രകോപനങ്ങളുണ്ടാക്കാന്‍ ആര്‍എസ്എസും സംഘപരിവാറും ശ്രമിച്ചുകൊണ്ടേയിരുന്നു. ക്ഷേത്രത്തില്‍ ചുമതല നിര്‍വഹണത്തിനെത്തിയ എക്സിക്യൂട്ടീവ് ഓഫീസറേയും റവന്യൂസംഘത്തേയും വനിതാപൊലീസിനേയുംവരെ ക്ഷേത്രത്തിനുള്ളില്‍ പൂട്ടിയിടുന്ന അവസ്ഥയുണ്ടായിട്ടും പൊലീസും അധികൃതരും സംയമനം പാലിക്കുകയായിരുന്നു.
ക്ഷേത്രഭരണസംഘം നടത്തിയ ക്രമക്കേടുകളെക്കുറിച്ചും ആക്ഷേപമുയര്‍ന്നിരുന്നു. ക്ഷേത്രമേറ്റെടുക്കണമെന്നാവശ്യപ്പെട്ട് ‘ഭക്തരും ദേവസ്വം ജീവനക്കാരും അപേക്ഷ നല്‍കി. നിരവധി ക്രമക്കേടുകള്‍ അന്വേഷണകമീഷന്‍ കണ്ടെത്തിയിരുന്നു. സ്വന്തമായി വീട്ടിലേക്ക് റോഡുള്ളപ്പോള്‍ത്തന്നെ ക്ഷേത്രംവക സ്ഥലം കൈയേറി നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചതിലും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടുണ്ടെന്നും കമീഷന്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം തീരുമാനിച്ചത്. ഇതിനെതിരെ ഭരണസമിതിയുടെ താല്‍പ്പര്യക്കാര്‍ സുപ്രീംകോടതിയില്‍വരെ പോയെങ്കിലും കോടതി പരിഗണിച്ചില്ല.

Related News

കൂടുതൽ വാർത്തകൾ »