20 November Tuesday

കിണർവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ഇന്ന് ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
തൃശൂർ
പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ശനിയാഴ്ച ആരംഭിക്കും. ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിലാണ് രണ്ടുദിവസങ്ങളിലായി നടക്കുന്ന കിണർവെള്ള ഗുണ പരിശോധന. ഭക്ഷ്യസുരക്ഷാ കമീഷണറേറ്റും കേരള വാട്ടർ അതോറിറ്റിയും പങ്കാളികളായിട്ടാണ് പരിശോധന. 
ആദ്യഘട്ടമായി പൈലറ്റ് അടിസ്ഥാനത്തിൽ പ്രളയക്കെടുതി നേരിട്ട ആറ‌് ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയിലെയും ഒരു പഞ്ചായത്തിലെയും പരിധിയിൽവരുന്ന പ്രദേശങ്ങളിലെ കിണർ വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.  ജില്ലയിൽ ചാലക്കുടി മുനിസിപ്പാലിറ്റിയും, മാള പഞ്ചായത്തുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്നും 16,232 കിണറുകളിലെ കുടിവെള്ളമാണ് പരിശോധിക്കുന്നത്. 
ബന്ധപ്പെട്ട ജില്ലകളിലെ എൻഎസ്എസ് യൂണിറ്റുകളിൽ നിന്നുള്ള പരിശീലനം നേടിയ വളണ്ടിയർമാരാണ് പരിശോധനയ്ക്കെത്തുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് പരിശോധനയ്ക്കാവശ്യമായ കിറ്റ് നൽകുന്നത്. പരിശോധനാഫലം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കും. പ്രളയത്തെത്തുടർന്ന് മലിനമായ എല്ലാ കിണറുകളിലെയും ജലം പരിശോധനയ്ക്ക് വിധേയമാക്കും. പൈലറ്റ് അടിസ്ഥാനത്തിലുള്ള കിണർവെള്ള ഗുണനിലവാര പരിശോധനയെ സംബന്ധിച്ച് തിങ്കളാഴ്ച മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ വിലയിരുത്തി തുടർ നടപടി തീരുമാനിക്കും.
പ്രധാന വാർത്തകൾ
Top