24 September Monday

സക്കറിയയെ കായികമായി നേരിടുമെന്നത്‌ ഹിന്ദുഫാസിസ്റ്റുകളുടെ രാക്ഷസീയത

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

 

തൃശൂർ
സക്കറിയയെ കായികമായി നേരിടുമെന്ന ഹിന്ദുത്വവാദികളുടെ ജൽപ്പനം  ഫാസിസ്റ്റുകളുടെ രാക്ഷസീയതയെയാണ് പുറത്തുകൊണ്ടുവരുന്നതെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി  പറഞ്ഞു. തീവ്രഹിന്ദുത്വ ശക്തികൾ പകയും അസഹിഷ്ണുതയുമാണ് ഉള്ളിൽ കൊണ്ടുനടക്കുന്നത്. മതേതര പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും നിറഞ്ഞ സ്നേഹവും കരുണയുമാണുള്ളതെന്ന് മനസ്സിലാവാത്ത ഫാസിസ്റ്റുകൾ വാക്കുകൾക്കു പകരം തോക്കും സ്നേഹത്തിനു പകരം വെറുപ്പും ആയുധമാക്കുകയാണ്. 
തസ്ലിമ നസ്രീനേയും എം എഫ് ഹുസൈനേയും ജന്മനാട്ടിൽനിന്നോടിക്കുന്ന  ന്യൂനപക്ഷ‐ഭൂരിപക്ഷ വർഗീയതകളെല്ലാം സർഗാത്മകതക്കെതിര് നിൽക്കുന്ന ഫാസിസത്തിന്റെ വാളുകളാണ്. എഴുത്തുകാരുടെ മേൽ കൈവയ്ക്കാനുള്ള മോഹം ജനിക്കുന്നത് അജ്ഞതയിൽനിന്നാണ്. 
സഖറിയക്കുനേരെ കൈയോങ്ങുന്ന ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സംഘം ജില്ലാ പ്രസിഡന്റ് ഡോ. സി രാവുണ്ണിയും സെക്രട്ടറി ഡോ. എം എൻ വിനയകുമാറും പറഞ്ഞു.
പ്രധാന വാർത്തകൾ
Top