22 May Tuesday

ബിജെപി നേതാക്കളുടെ കള്ളപ്പണം പിടിച്ചെടുക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 8, 2017

 

കൊടുങ്ങല്ലൂര്‍ > ആര്‍എസ്എസ്ബിജെപി നേതൃത്വത്തിന്റെ കയ്യിലുള്ള  16 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കണമെന്ന് സിപിഐ എം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം വ്യാപാരിയേയും മകനേയും ബന്ദിയാക്കി ബിജെപി നേതാവും സംഘവും ആഡംബരകാര്‍, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിയെടുത്തിരുന്നു. 16 കോടിയുടെ നിരോധിച്ച 1000, 500 നോട്ടുകള്‍ കൈവശമുണ്ടെന്ന് ഈ സംഘം സമ്മതിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ ആര്‍എസ്എസ്ബിജെപി നേതൃത്വത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ ഇത് ശരിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. 
കച്ചവടക്കാരേയും പണമിടപാടുകാരേയും ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കൈക്കലാക്കുന്നുവെന്ന് ആരോപണം നേരത്തേ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരണിയുല്‍സവത്തിന്റെ വരവ് ഉള്‍പ്പെടെ ലക്ഷങ്ങളുടെ മോഷണം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. ഈ കേസില്‍ ഒരാള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത നിലനില്‍ക്കെയാണ് 16 കോടിയുടെ നിരോധിച്ച നോട്ടുകള്‍ കൈവശമുണ്ടെന്ന് പ്രധാനമന്ത്രി മോഡിയുടെ പാര്‍ട്ടിക്കാര്‍ സമ്മതിച്ചത്. 
ഈ പണത്തിന്റെ ഉറവിടം കണ്ടെത്താനും പണം പിടിച്ചെടുക്കാനും ആദായനികുതി വകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്നും കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കെ കെ അബീദലി അധ്യക്ഷനായി. സെക്രട്ടറി പി കെ ചന്ദ്രശേഖരന്‍, ടി കെ രമേഷ്ബാബു എന്നിവര്‍ സംസാരിച്ചു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top