Top
18
Monday, December 2017
About UsE-Paper

ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന്റെ തീരപ്രദേശങ്ങള്‍ ശുചിയാക്കി

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
കടല്‍ക്ഷോഭത്തില്‍ ചെളി കയറിയ ഏങ്ങണ്ടിയൂരിലെ വീടുകള്‍ സിപിഐ എം പ്രവര്‍ത്തകര്‍ ശുചീകരിക്കുന്നു

 വാടാനപ്പളളി > ചുഴലിക്കാറ്റും കടലാക്രമണവും മൂലം മാലിന്യത്തിലമര്‍ന്ന ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകരും ഏങ്ങണ്ടിയൂരിന്റെ ചുവപ്പുസേനാംഗങ്ങളും ശുചീകരണം നടത്തി. വെള്ളവും മണ്ണും കയറിയ വീടുകള്‍ വൃത്തിയാക്കി. മണല്‍ കയറിയ സീ വാള്‍ റോഡ് പുനര്‍നിര്‍മിച്ചു. തകര്‍ന്ന കല്ലുകള്‍ അട്ടിയിട്ടു നിരത്തിയും വീടുകളിലും പറമ്പുകളിലും അടിഞ്ഞ മാലിന്യങ്ങള്‍ മാറ്റിയുമാണ് പ്രവര്‍ത്തനങ്ങള്‍. 

സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എച്ച് സുല്‍ത്താന്‍, കെ ആര്‍ രാജേഷ്, വസന്ത മഹേശ്വരന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പി എന്‍ ജ്യോതിലാല്‍, കെ വി അശോകന്‍, സിന്ധു സന്തോഷ്, ശുഭ സുനില്‍, വി എസ് ശിവജി, കെ ബി സുധ, യു കെ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒപ്പം നാട്ടുകാരും പങ്കുചേര്‍ന്നു.