21 November Wednesday

പുരോഗമന കലാസാഹിത്യസംഘം നവകേരള ലോട്ടറി വിൽപ്പന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നവകേരള ലോട്ടറി വില്പന സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ‌്ഘാടനം ചെയ്യുന്നു

തൃശൂർ
കേരളം അകപ്പെട്ട ഏറ്റവും വലിയ പ്രളയ ദുരിതത്തിൽനിന്ന് രക്ഷനേടുന്നതിന്  വിവിധ തരത്തിലുള്ള വിഭവ സമാഹരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും എഴുത്തുകാരും കലാകാരമാരും ഇക്കാര്യത്തിൽ മുന്നിൽ  നിന്നു പ്രവർത്തിക്കണമെന്നും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന  ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള ലോട്ടറിയുടെ വില്പന ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ജില്ലാ ഭാഗ്യക്കുറി ഓഫീസ് പരിസരത്തു ചേർന്ന യോഗത്തിൽ വിവിധ തുറകളിൽപ്പെട്ട നിരവധി ആളുകൾ പങ്കെടുത്തു. ജില്ലാ ഭാഗ്യക്കുറി  ഓഫീസർ കെ എസ് ഗോപിക്ക് ടിക്കറ്റ് നൽകി അശോകൻ ചരുവിൽ ടിക്കറ്റ‌്ടി വിൽപ്പന  ഉദ‌്ഘാടനം ചെയ‌്തു.  ജില്ലാ പ്രസിഡന്റ‌് ഡോ. സി  രാവുണ്ണി അധ്യക്ഷനായി. സിപിഐ എം. ജില്ലാ സെക്രട്ടറിയറ്റംഗം എ എസ് കുട്ടി, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി  ഡോ. എം എൻ വിനയകുമാർ, ധനഞ്ജയൻ മച്ചിങ്ങൽ, ഡോ. ഡി ഷീല, വി മുരളി, ജലീൽ ടി കുന്നത്ത്, എം കെ പശുപതി, ചെല്ലപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top