21 September Friday
സർക്കാർ സഹായം

40,000 പേരുടെ അക്കൗണ്ടുകളിൽ പണമിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
 
തൃശൂർ 
പ്രളയദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സാമ്പത്തിക സഹായ വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. ഇതിനകം 40,000 പേരുടെ ബാങ്ക‌്അ ക്കൗണ്ടുകളിൽ പണമിട്ടു. സർക്കാർ മാനദണ്ഡമനുസരിച്ച് അടിയന്തര സഹായത്തിന് അർഹരായ ഒരു ലക്ഷത്തിനടുത്ത് പേർ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 65000ൽ പരം പേർ ക്യാമ്പുകളിൽ കഴിഞ്ഞവരാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് ഡിസാസ്റ്റർ മാനേജുമെന്റ് ഡെപ്യൂട്ടി കലക്ടർ ബാബു സേവ്യർ പറഞ്ഞു. 
സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ വീതം ദുരിതബാധിതർക്ക് നൽകാൻ ആവശ്യമായ ഫണ്ട് ഘട്ടം ഘട്ടമായി എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 6200 രൂപയും ഡിസാസ്റ്റർ മാനേജുമെന്റ് ഫണ്ടിൽ നിന്ന് 3800 രൂപയാണ് ഓരോരുത്തർക്കും നൽകുന്നത്.  കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 36.53 കോടി രൂപ കലക്ടറേറ്റിലെത്തി.  മുമ്പ് ഇരു ഫണ്ടുകളിലുമാ  രുടെ റിപ്പോർട്ട‌് അനുസരിച്ച് താലൂക്ക് ഓഫീസ് തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് ട്രഷറി മുഖേന  രണ്ടു തവണയായി ബാങ്ക് അക്കൗണ്ടുകളിൽ പണമിടുന്നത്. 
കാർഷിക സർവകലാശാലയുടെ ഹെൽപ്പ് ഡെസ്‌ക് 
പ്രളയബാധിത മേഖലയിൽ അനുവർത്തിക്കാവുന്ന കൃഷിരീതികൾ, വിളകൾ, സസ്യസംരക്ഷണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കർഷകർക്കുളള സംശയങ്ങൾ ദുരീകരിക്കുന്നതിനും വിദഗ‌്ധ ഉപദേശങ്ങൾ നൽകുന്നതിനുമായി കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ മണ്ണുത്തിയിലുളള കമ്യൂണിക്കേഷൻ സെന്ററിൽ 24 മണിക്കൂർ ഹെൽപ്പ് ഡെസ്‌ക് സംവിധാനം ആരംഭിച്ചു. ഫോൺ: 9567443673.
പ്രധാന വാർത്തകൾ
Top