13 November Tuesday

ഓട്ടോയുടെ ഒരു വാടക മുഖ്യമന്ത്രിക്ക‌്; ഒപ്പമുണ്ട‌് രജീഷും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

രജീഷ് യാത്രക്കാരുമായി ഓട്ടത്തിനിടയില്‍

 

അരിമ്പൂർ 
അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുകയാണ‌്  കുന്നത്തങ്ങാടിയിലെ ഓട്ടോ തൊഴിലാളി   വിളക്കുമാടം മാമ്പുള്ളി  രജീഷ്. തിരുവോണ നാളിൽ അവധിയെടുക്കാതെ രാവിലെ മുതൽ രാത്രി വരെ ഓടിയ മൂവായിരത്തോളം രൂപമുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അതുമാത്രം പോര എന്നു തോന്നിയ  രജീഷ‌് ദിവസത്തിൽ ഒരു വാടക മുഖ്യമന്ത്രിക്ക‌്  എന്ന നിലയിലാണ് ഇപ്പോൾ ഓടുന്നത‌്.  
ഓട്ടോയിൽ ഒരു ടിന്ന് വച്ച് യാത്രക്കാരോട് എന്തെങ്കിലും പൈസ വാങ്ങിയാൽ പോരെ എന്നു ചോദിച്ചവരോട‌് രജീഷ‌് ഒന്നേ പറഞ്ഞുള്ളു; ‘ ഞാൻ അധ്വാനിക്കുന്ന പൈസയുടെയത്ര മൂല്യം  മറ്റൊന്നിനുമുണ്ടാകില്ലല്ലോ.’  സിഐടിയു പ്രവർത്തകനായ രജീഷ് പക്ഷെ, സഹപ്രവർത്തകരെ നിർബന്ധിക്കാറുമില്ല. കാരണം, സഹജീവികളോടുള്ള കരുണയും കരുതലും ഉള്ളിന്റെയുള്ളിൽ നിന്നുയർന്നുവരണം.  രജീഷിന‌് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top